Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായകൻ ആകണമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലേ?; ആഗ്രഹം തുറന്നു പറഞ്ഞ് അജു വർഗീസ്

നായകൻ ആകണമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലേ?; ആഗ്രഹം തുറന്നു പറഞ്ഞ് അജു വർഗീസ്

നിഹാരിക കെ.എസ്

, ബുധന്‍, 12 മാര്‍ച്ച് 2025 (11:10 IST)
വിനീത് ശ്രീനിവാസൻ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയവരുടെ ലിസ്റ്റിൽ നടൻ അജു വർഗീസുമുണ്ട്. മലർവാടി ആർട്സ് ക്ലബ്ബിലെ അജു വർഗീസ് അല്ല ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസമാണ് നീരജ് മാധവ്, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ലവ് അണ്ടർ കൺസ്ട്രക്ഷൻ പുറത്തിറങ്ങുന്നത്. നടനെന്ന നിലയിൽ അജു വർഗീസിന്റ ബെഞ്ച് മാർക്കാവുകയാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. മലർവാടിയിൽ നിന്നും ലവ് അണ്ടർ കൺസ്ട്രക്ഷനിലെത്തുമ്പോൾ അജുവിലെ നടന്റെ വളർച്ച മലയാളികൾക്ക് വ്യക്തമായി കാണാം.
 
കൊവിഡ് സമയത്താണ് അജു വർഗീസ് കഥാപാത്ര തിരഞ്ഞെടുപ്പിൽ മാറ്റങ്ങൾ വരുത്തിയത്. അത്തരമൊരു ആത്മപരിശോധനയുണ്ടായതോടെയാണ് മാറ്റങ്ങൾ വന്നതെന്ന് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.  പ്രേക്ഷകരുടെ പ്രതികരണവും ആരോഗ്യപരമായ വിമർശനങ്ങളുമെല്ലാം ഉൾക്കൊണ്ടു കൊണ്ടാണ് അത്തരമൊരു എടുക്കുന്നത്. 
 
നായക കഥാപാത്രങ്ങൾ ചെയ്യാൻ പ്ളാനില്ലെന്നും അജു വർഗീസ് പറയുന്നു. നായക കഥാപാത്രം ഒരിക്കലും എന്റെ താൽപര്യങ്ങളിലോ സ്വപ്നങ്ങളിലോ ഉള്ള കാര്യമല്ല. ക്യാരക്ടർ റോളുകൾ ചെയ്യാൻ സാധിക്കുന്നൊരു നടനാവുക എന്നതാണ് എന്റെ സ്വപ്നം. എല്ലാ ഭാവങ്ങളും തന്മയത്തോടെ പ്രകടിപ്പിക്കാൻ സാധിക്കുന്നൊരു കാലം. അതിലേക്കുള്ള യാത്രയും പഠനവുമാണ് ഓരോ സിനിമയും എന്നും അദ്ദേഹം വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിന് സന്തോഷമുള്ള കാര്യം, പ്രത്യേകിച്ച് ശോഭന കൂടിയാകുമ്പോൾ...: വിപിൻ മോഹൻ