'എന്റെ ഏട്ടന് വേണ്ടിയിരുന്നത് ഏട്ടനെ സ്നേഹിക്കുന്നൊരു പെണ്ണിനെയാണ്': ദിവ്യ ശ്രീധർ
എന്റെ ഏട്ടന് പ്രശ്‌നമില്ലെങ്കിൽ നിങ്ങൾക്ക് എന്തിന്റെ സൂക്കേടാണ്? തുറന്നടിച്ച് ദിവ്യ ശ്രീധർ
സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇവരുടെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ രണ്ട് പേർക്കും നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ദിവ്യ ശ്രീധർ. കഴിഞ്ഞ ദിവസം ക്രിസിന് അവാർഡ് ലഭിച്ച ഷോയിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിവ്യ.
ഫിലിം ഫെസ്റ്റിവലിന് പോയതിന്റെ വീഡിയോയ്ക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളോടാണ് ദിവ്യ പ്രതികരിച്ചത്. യാതൊരു കാരണവുമില്ലാതെ തന്നെ തെറി വിളിക്കുകയും വിമർശിക്കുകയും ചെയ്തുവെന്നാണ് ദിവ്യ പറയുന്നത്. എന്ത് സുഖമാണ് ഇക്കൂട്ടർക്ക് കിട്ടുന്നതെന്നും ദിവ്യ ചോദിക്കുന്നു.
'ഏട്ടന്റെ പണം കണ്ടിട്ടാണ്, വിദ്യാഭ്യാസം ഇല്ല എന്നൊക്കെ പറയുന്നു. എന്റെ ഏട്ടന് പ്രശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്കൊക്കെ എന്തിന്റെ സൂക്കേടാണ്? എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് എന്നെ സ്വീകരിച്ചത്. വിദ്യാഭ്യാസം കുറേ ഉണ്ടായതുകൊണ്ട് എല്ലാമാകുമോ? എന്റെ ഏട്ടന് വേണ്ടിയിരുന്നത് ഏട്ടനെ സ്നേഹിക്കുന്നൊരു പെണ്ണിനെയാണ്. അതിന് എനിക്ക് സാധിക്കുന്നുണ്ട്. മകൾക്കും പറ്റുന്നുണ്ട്. അതിൽ ആർക്കും ഒരു സംശയവും വേണ്ട', ദിവ്യ പറഞ്ഞു.