Webdunia - Bharat's app for daily news and videos

Install App

ശരീരാകൃതി വെച്ച് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്, ആൾക്കൂട്ടത്തിനിടയിൽ നിൽക്കാൻ പേടിയില്ല: ഹണി റോസ്

നിഹാരിക കെ.എസ്
വ്യാഴം, 6 ഫെബ്രുവരി 2025 (14:19 IST)
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന നടിയാണ് ഹണി റോസ്. ഹണിയുടെ ശരീരത്തിന്റെ ആകൃതി അടക്കം പരിഹാസങ്ങൾക്ക് കാരണമായി മാറിയിരുന്നു. നിരന്തരം ആക്ഷേപങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്ന് പരാതിയുമായി നടി രംഗത്ത് വന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെയുള്ള പരിഹാസങ്ങളെ കുറിച്ചും തനിക്ക് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങളെ കുറിച്ചും ഹണി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
 
'ആൾക്കൂട്ടത്തിനിടയിൽ നിൽക്കാൻ പേടിയാണെന്ന് പല താരങ്ങളും പറയാറുണ്ട്. എന്നാൽ എനിക്ക് ആ പേടി ഇതുവരെ തോന്നിയിട്ടില്ല. എത്ര വലിയ തിരക്കുകളിയും എനിക്ക് ഈസിയായി നേരിടാൻ സാധിക്കും. മോശം അനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡിന് ശേഷമുള്ള സമൂഹം എപ്പോഴും വളരെ നിരാശയുള്ളതും ഫ്രസ്‌ട്രേറ്റഡ് ആണെന്നും എനിക്ക് തോന്നിയിട്ടുണ്ട്. 
 
സോഷ്യൽ മീഡിയയിൽ കാണുന്നതിൽ നല്ലത് മോശം എന്നൊന്നില്ല. ഏതൊരു പോസ്റ്റിനു താഴെയും ഒരു നെഗറ്റീവ് കമന്റ് എങ്കിലും കാണാനാവും. ഇതിന് അത്ര ഗൗരവത്തോടെ ഞാൻ കാണാറില്ല. കാരണം അതിൽ ഒരുപാട് നല്ല കമന്റുകളും ഉണ്ടാവാറുണ്ട്. നെഗറ്റീവുകളിലേക്ക് മാത്രം ശ്രദ്ധിക്കുമ്പോഴാണ് അത് നമ്മളെ ബാധിക്കുക. നെഗറ്റീവ് കമന്റുകളും ഹേറ്റ് സ്പീച്ചുകളും സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങിയിട്ടുള്ളതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 
 
ഒരാളുടെ രൂപത്തിന്റെ പേരിൽ അവരെ വിലയിരുത്തുക, ബോഡി ഷെയിമിങ് ചെയ്യുക എന്നത് ഏറെ വിഷമകരമായ അവസ്ഥയാണ്. ആ ചിന്താഗതി മാറ്റേണ്ടതാണ്. മാറുമെന്ന വിശ്വാസത്തിലാണ് ഞാനും. തികച്ചും നാച്ചുറലായ സംഗതിയായാണ് ബോഡി ഷെയിമിങ് സമൂഹത്തിൽ നിലനിൽക്കുന്നത്. നിറം, ശരീരാവയവങ്ങൾ, ശരീരാകൃതി, എന്നിവയൊക്കെ മുൻനിർത്തി ആളുകളെ കളിയാക്കുന്നത് വളരെ സാധാരണമായ കാര്യമാണെന്ന് ചിന്ത നമ്മുടെ തലയിൽ എവിടെയോ ഉണ്ട്. അതിന് ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ട വ്യക്തിയാണ് ഞാൻ. 
 
തുടക്കകാലത്ത് അതൊക്കെ എന്നെ വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് കണ്ടില്ല, കേട്ടില്ല, ഒന്നും എനിക്ക് അറിയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു. നമ്മളെ സ്‌നേഹിക്കുന്നതും സ്വീകരിക്കുന്നതുമായ ഒരു സമൂഹം പുറത്തുണ്ട്. അവരുമായി ഇടപഴകുകയും മോശം കാര്യങ്ങൾ അവഗണിക്കുകയുമാണ് ഞാൻ ചെയ്യുന്നത്', നടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

HDFC Bank Alert: എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം യുപിഐ സേവനങ്ങള്‍ തടസപ്പെടും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവം: 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചു; ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു

അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന് ഇന്ത്യക്കാരന്‍; ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

അടുത്ത ലേഖനം
Show comments