Select Your Language

Notifications

webdunia
webdunia
webdunia
webdunia

Oru Vadakkan Veeragadha Re Release: രണ്ടാം വരവിൽ 'ചന്തു' എത്ര നേടി? 16 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

Oru Vadakkan Veeragatha

നിഹാരിക കെ.എസ്

, തിങ്കള്‍, 24 ഫെബ്രുവരി 2025 (10:55 IST)
മോഹൻലാൽ ചിത്രം സ്ഫടികമാണ് റീ റിലീസ് ട്രെൻഡ് മലയാളത്തിൽ കൊണ്ടുവന്നത്. പിന്നാലെ ഒരുപിടി സിനിമകൾ റി റിലീസായി മലയാളികൾക്ക് മുന്നിലെത്തി. അവയിൽ ഏറ്റവും ഒടുവിലത്തേത് ആയിരുന്നു ഒരു വടക്കൻ വീര​ഗാഥ. ഹരിഹരൻ, എംടിയെ പോലുള്ളവർ മെനഞ്ഞെടുത്ത ഈ ക്ലാസിക് ഹിറ്റ് തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ കൗതം ഏറെ ആയിരുന്നു.  
 
ചന്തു എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയ ചിത്രത്തിന്റെ റി റിലീസ് കളക്ഷൻ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. റി റിലീസ് ചെയ്ത് പതിനാറ് ദിവസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 1.04 കോടി രൂപയുടെ ​ഗ്രോസാണ് ഇതുവരെ ഒരു വടക്കൻ വീര​ഗാഥ റി റിലീസിൽ നേടിയിരിക്കുന്നത്.
 
മമ്മൂട്ടിയുടേതായി നാല് സിനിമകളാണ് റീ റിലീസ് ചെയ്തത്. ഇതിൽ ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് വടക്കൻ വീരഗാഥയ്ക്കാണ്. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസ് ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ സമരം ഉറപ്പിച്ചോ? നിർമാതാക്കളുടെ സംഘടനയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്