Webdunia - Bharat's app for daily news and videos

Install App

'വേറെ രീതിയിലുള്ള ആക്രമണമാണ് ഇപ്പോള്‍';തിരിച്ചൊന്നും പറയാന്‍ സാധിക്കുന്നില്ല,എന്നെങ്കിലും ഒക്കെ പറയാന്‍ സാധിക്കട്ടേയെന്ന് ദിലീപ്

കെ ആര്‍ അനൂപ്
വ്യാഴം, 25 ഏപ്രില്‍ 2024 (14:10 IST)
വിജയ ട്രാക്കില്‍ തിരിച്ചു കയറാന്‍ ദിലീപിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.'പവി കെയര്‍ടേക്കര്‍' റിലീസിന് ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ഇപ്പോഴിതാ തനിക്കെതിരായി വര്‍ഷങ്ങളായി ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്.
 
തന്റെ ഓരോ സിനിമകള്‍ വരുന്നതിന് മുന്നോടിയായി ഓരോ കാര്യങ്ങള്‍ ഉണ്ടാകും. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ കാര്യമാണിത്. അതൊന്നും ഏല്‍ക്കാതെ ആയപ്പോഴാണ് വേറെ രീതിയിലുള്ള ആക്രമണം തുടങ്ങിയത് അതിനെ നേരിടുക എന്നല്ലാതെ വേറെ എന്ത് ചെയ്യാനാകും എന്നാണ് ദിലീപ് ചോദിക്കുന്നത്. സിനിമയാണ് എന്റെ ലോകം അതിനെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത് അതുകൊണ്ടുതന്നെ അതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന കളികള്‍ നമ്മള്‍ ശ്രദ്ധിച്ചില്ല. 
 
നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും ആരാണ് ഇതിനെല്ലാം പിന്നില്ലെന്ന് ഞാന്‍ അന്വേഷിച്ചാലും എനിക്ക് അതേക്കുറിച്ച് പറയാനുള്ള അവകാശമില്ല. ഞാന്‍ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ പാടില്ല. ഒരു ആരോപണം എടുത്തിട്ടിട്ട് കാണുന്നവര്‍ മുഴുവന്‍ അടിക്കുകയും വായില്‍ തോന്നുന്നത് മുഴുവന്‍ പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എനിക്ക് തിരിച്ച് ഒന്നും പറയാന്‍ സാധിക്കുന്നില്ല. എനിക്ക് പറയാന്‍ പാടില്ല. എന്നെങ്കിലും ഒക്കെ പറയാന്‍ സാധിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കാമെന്നാണ് ദിലീപ് പുതിയ സിനിമയുടെ പ്രചാരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments