Publish Date: Thu, 17 Mar 2022 (11:07 IST)
Updated Date: Thu, 17 Mar 2022 (11:12 IST)
പവര്‍ സ്റ്റാര്‍ പുനിത് രാജ് കുമാറിന്റെ അവസാന ചിത്രം ജെയിംസ് തിയെറ്ററുകളിലെത്തി. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ പലയിടങ്ങളിലും ഫാന്‍സ്‌ഷോകള്‍ ആരംഭിച്ചിരുന്നു. കന്നഡ സിനിമയുടെ ചരിത്രത്തിലിതുവരെ ഇല്ലാത്ത തിയറ്റര്‍ കൗണ്ടുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു.
ആക്ഷന്‍ രംഗങ്ങളും നൃത്തച്ചുവടുകളും മാസ് ഡയലോഗുകളും തുടങ്ങിയ പുനീത് രാജ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് വേണ്ട എല്ലാം ചേരുവകളും ജെയിംസിനും ഉണ്ടെന്നാണ് ഈ സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. വൈകാരികമായ അനുഭവമാണെന്നും സിനിമ എല്ലാവരും തിയേറ്റര്‍ പോയി കാണണമെന്നും ആരാധകര്‍ പറയുന്നുണ്ട്.