Webdunia - Bharat's app for daily news and videos

Install App

Janaki V vs State of Kerala Box Office: 'ഇത്രയും മോശം തിരക്കഥ ഈയടുത്തൊന്നും കണ്ടിട്ടില്ല'; ബോക്‌സ്ഓഫീസിലും തിരിച്ചടി

സുരേഷ് ഗോപിയെ പോലൊരു താരമൂല്യമുള്ള നടന്‍ അഭിനയിച്ചിട്ടും ആദ്യദിനം ബോക്‌സ്ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്കു സാധിച്ചിട്ടില്ല

രേണുക വേണു
വെള്ളി, 18 ജൂലൈ 2025 (10:33 IST)
JSK Box Office

Janaki V vs State of Kerala: സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്കു തണുപ്പന്‍ പ്രതികരണം. മോശം തിരക്കഥയും കണ്ടുപഴകിയ ആഖ്യാനശൈലിയുമാണ് ചിത്രത്തിന്റേതെന്ന് പ്രേക്ഷകര്‍ പറയുന്നു. 
 
സുരേഷ് ഗോപിയെ പോലൊരു താരമൂല്യമുള്ള നടന്‍ അഭിനയിച്ചിട്ടും ആദ്യദിനം ബോക്‌സ്ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്കു സാധിച്ചിട്ടില്ല. റിലീസ് ദിനത്തില്‍ മലയാളമടക്കമുള്ള എല്ലാ ഭാഷകളില്‍ നിന്നുമായി വെറും ഒരു കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. 15.94 ശതമാനം മാത്രമാണ് ആദ്യദിനത്തിലെ കേരള ഒക്യുപ്പെന്‍സി.
 
ആദ്യ ഷോയ്ക്കു ശേഷം ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. അതിനാടകീയത നിറഞ്ഞ കഥ പറച്ചിലെന്നാണ് പ്രധാന വിമര്‍ശനം. പറഞ്ഞുപഴകിയ കഥാരീതിയാണ് ചിത്രത്തിന്റേതെന്ന് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപിയുടെ പ്രകടനത്തെ അടക്കം പ്രേക്ഷകര്‍ വിമര്‍ശിച്ചിട്ടുണ്ട്. ലൈംഗിക പീഡനം അതിജീവിച്ച ജാനകി എന്ന പെണ്‍കുട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നിയമപോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോടതി രംഗങ്ങളാണ് സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാല്‍ ഇവിടെയൊന്നും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഡേവിഡ് ആബല്‍ ഡോണോവാന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. അതേസമയം അനുപമയുടെ അഭിനയം പ്രശംസിക്കപ്പെടുന്നു. സിനിമ മോശമെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ പോലും അനുപമയുടെ കഥാപാത്രമാണ് ഏക ആശ്വാസമെന്ന് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

മാലിന്യ നിര്‍മാര്‍ജനം: സംസ്ഥാനത്തെ എട്ട് നഗരസഭകള്‍ ആദ്യ നൂറില്‍, എല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവ

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

അടുത്ത ലേഖനം
Show comments