Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jasmin and Gabri: 'ഗബ്രിയെ ഒഴിവാക്കിയോ?, ഗബ്രിയായിരുന്നു മാച്ച്'; കേട്ട് മടുത്തു, ഒടുവിൽ പ്രതികരിച്ച് ജാസ്മിൻ!

ഗബ്രിയെ ഒഴിവാക്കിയോ?, ​ഗബ്രിയെ ഇപ്പോൾ വേണ്ട അല്ലേ എന്ന് തുടങ്ങിയ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെയുള്ളത്.

Big Boss

നിഹാരിക കെ.എസ്

, ബുധന്‍, 23 ജൂലൈ 2025 (12:17 IST)
ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ താരമായ ആൾക്കാരാണ് ജാസ്മിനും ഗബ്രിയും. ബി​ഗ് ബോസ് ഷോയ്ക്കുശേഷം വർക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് ജാസ്മിന്റെ താമസം. ഗബ്രി-ജാസ്മിൻ കോംബോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. തനറെ പുതിയ വീഡിയോയിൽ ജാസ്മിനൊപ്പമുള്ളത് മറ്റൊരു യുവാവ് ആണ്. ഗബ്രിയെ ഒഴിവാക്കിയോ?, ​ഗബ്രിയെ ഇപ്പോൾ വേണ്ട അല്ലേ എന്ന് തുടങ്ങിയ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെയുള്ളത്. 
 
കമന്റുകൾ അതിര് കടന്നതോടെ പ്രതികരിച്ച് ജാസ്മിൻ തന്നെ രംഗത്ത് വന്നു. തനിക്ക് നിരവധി ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന പഴി കേട്ട് മടുത്തു എന്നാണ് ജാസ്മിൻ പറഞ്ഞത്. ദൈവത്തെ ഓർത്ത് എന്തെങ്കിലും ഒരു വീഡിയോ കാണുമ്പോൾ കോമ്പോ ഉണ്ടാക്കി കൊണ്ടുവരുന്ന പരിപാടി ഇതിലെങ്കിലും ഒന്ന് നിർത്തുക. ആങ്ങളയെപ്പോലെ കാണുന്ന കുറച്ച് ആൺപിള്ളേരാണ്... മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി... എന്നാണ് ജാസ്മിൻ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jasmin J (@jasmin__jaffar)

ആര് എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് അറിയാം ജാസുവിന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ് അവരെന്ന്. നിങ്ങൾ അടിച്ച് പൊളിച്ച് ഇനിയും കുറേ റീല്സ് ഇടൂ എന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ കുറിച്ചത്. ​ജാസ്മിനും ​ഗബ്രിയും പ്രണയത്തിലാണെന്നാണ് ഇരുവരും ബി​​ഗ് ബോസ് ഷോയിലായിരുന്ന സമത്ത് പ്രചരിച്ചിരുന്നത്. സത്യമതല്ലെന്നും സൗഹൃദം മാത്രമെയുള്ളുവെന്നും പിന്നീട് ഇരുവരും തന്നെ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shwetha Basu: 'ഇത് ഞങ്ങളുടെ ലോകം' സിനിമയിലെ നടി, അന്ന് ഹോട്ടലില്‍ നിന്ന് പിടിച്ചത് വ്യഭിചാര കുറ്റത്തിന്; ശ്വേത ബസുവിന്റെ ജീവിതം