Select Your Language

Notifications

webdunia
webdunia
webdunia
webdunia

Akhil Marar: 'ഞാൻ സ്റ്റാർ ആകുമോ എന്ന ഭയമാണ് അവർക്ക്, ഇങ്ങനെ പേടിക്കല്ലേ': അഖിൽ മാരാർ

സംവിധായകനുമായ അഖിൽ മാരാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Big Boss

നിഹാരിക കെ.എസ്

, ചൊവ്വ, 22 ജൂലൈ 2025 (11:50 IST)
ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ സോഷ്യൽ മീഡിയയിലും താരമാണ്. കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ അഖിൽ മാരാർ നായകനാവുന്ന ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. ട്രെയിലർ ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിൽ നടനും സംവിധായകനുമായ അഖിൽ മാരാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 
 
തനിക്കെതിരെയുള്ള ട്രോളുകളാണ് ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാൻ കാരണമെന്ന് സോഷ്യൽ മീഡിയാ പോസ്റ്റിൽ അഖിൽ പറഞ്ഞു. താര നിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ടൂബിൽ ട്രെൻഡിങ് 6 ആയതിനു കാരണം ആരാധകരുടെ സ്നേഹമാണെന്നും തന്റെ സിനിമയ്ക്ക് നേരെ അന്തങ്ങളുടെ സൈബർ ആക്രമണം ഉണ്ടെന്നും അഖിൽ മാരാർ ആരോപിക്കുന്നു.
 
'2 ദിവസം മുൻപ് വരെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തങ്ങൾക്ക്… ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ.. ഇങ്ങനെ പേടിക്കല്ലേടാ. നിങ്ങളുടെ ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി… ഇനി സിനിമ കൂടി അന്തങ്ങൾ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു… രാവിലെ, ഉച്ചക്ക്,രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോൾ ഉണ്ടാക്കി ആക്ഷേപിക്കണം സത്യത്തിൽ നിങ്ങളാണ് എന്റെ യഥാർത്ഥ ഫാൻസ്‌..
 
എന്റെ ശക്തി, എന്റെ ഊർജം.. അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും സഞ്ജു സാംസണ് കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമാണ് ഞാൻ…. പേടിക്കണ്ട ക്രിക്കറ്റ് കളി ഞാൻ ഉപേക്ഷിച്ചു.. അഞ്ച് പൈസ മാർക്കറ്റ് ചെയ്യാതെ ഒരു ട്രെയിലർ ട്രെൻഡിംഗ് ആക്കി തീർത്തതിൽ നന്ദിയുണ്ട് മേഴ്‌സി ഒരായിരം നന്ദി’ എന്നാണ് അഖിൽ കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anusree: ദിലീപേട്ടൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു, എന്നിട്ടും നിലനിൽക്കുന്നുവെങ്കിൽ അതിലൊരു സത്യമുണ്ട്: അനുശ്രീ