ജയറാമിന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തു? താരത്തിനും പറയാനുണ്ട് ചില കാര്യങ്ങൾ
ജയറാമിന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തു? താരത്തിനും പറയാനുണ്ട് ചില കാര്യങ്ങൾ
Publish Date: Tue, 30 Oct 2018 (12:11 IST)
Updated Date: Tue, 30 Oct 2018 (12:17 IST)
ജനപ്രിയ നായകനായ ദിലീപ് പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാക്കിക്കൊണ്ടുതന്നെയായിരൂന്നു. പല തരത്തിലുള്ള ഓർക്കാൻ പാകത്തിനുള്ള ഒരുപിടി നല്ല കഥാപാത്രങ്ങൾ ദിലീപ് മലയാള സിനിമയ്‌ക്കും പ്രേക്ഷകർക്കും നൽകിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ദിലീപിനെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ്. ജയറാമിന്റെ ചില കഥാപാത്രങ്ങൾ ദിലീപ് തട്ടിയെടുത്തെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് ജയറാം.
'ജയറാമിന് വേണ്ടി കരുതിവെച്ചിരുന്ന ചില കഥാപാത്രങ്ങൾ ദിലീപ് കൊണ്ടുപോയോ?' എന്ന അവതാരകന്റെ ചോദ്യത്തിന് ജയറാം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
'ദിലീപ് ചെയ്യുന്ന ചില കഥാപാത്രങ്ങൾ ഞാൻ ചെയ്‌താൽ നന്നാവില്ല. അത് അവന്റെ ബോഡി സ്‌ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്‌ടപ്പാടും കാര്യങ്ങളും ഒക്കെ അതിന്റെ പിന്നിലുണ്ട്. സ്വന്തമായി എന്തെങ്കിലുമൊക്കെ ആകാൻ അവൻ നന്നായി കഷ്‌ടപ്പെടും.'- ജയറാം പറഞ്ഞു.