പാന്‍ മസാല പരസ്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ചെയ്യില്ലെന്ന് ജോണ്‍ എബ്രഹാം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വലിയ തുകകള്‍ വാഗ്ദാനം ചെയ്തിട്ടും ഇത്തരം പരസ്യങ്ങളില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുകയാണെന്നാണ് ജോണ്‍ എബ്രഹാം പറഞ്ഞത്. ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത് മരണം വില്‍ക്കുന്നതിന് തുല്യമാണ്. ഞാന്‍ പിന്തുടരുന്ന അടിസ്ഥാനം മൂല്യങ്ങള്‍ക്ക് ഇത് എതിരാണ്. ഞാന്‍ ഫിറ്റ്‌നസിനെ കുറിച്ചാണ് സംസാരിക്കുന്നത്, മറുവശത്ത് എനിക്ക് പാന്‍മസാല വില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മസാല വ്യവസായതിന് പ്രതിവര്‍ഷം 4500 കോടി രൂപയുടെ വിറ്റുവരവാണ് ഉള്ളത്. അതുകൊണ്ടാണ് സര്‍ക്കാരും ഇതിനെ പിന്തുണയ്ക്കുന്നത്. അതുകൊണ്ട് ഇതുവരെ ഇത് നിയമവിരുദ്ധമായിട്ടില്ലെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.