Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖാൻമാർ വീണ്ടും ഒന്നിക്കുന്നു, സ്ഥിരീകരിച്ച് ആമിർ ഖാൻ; ബോക്സ് ഓഫീസിന്റെ കാര്യത്തിൽ തീരുമാനമാകും

ഖാൻമാർ വീണ്ടും ഒന്നിക്കുന്നു, സ്ഥിരീകരിച്ച് ആമിർ ഖാൻ; ബോക്സ് ഓഫീസിന്റെ കാര്യത്തിൽ തീരുമാനമാകും

നിഹാരിക കെ എസ്

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (08:56 IST)
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും സ്വന്തമായി ബോക്സ്ഓഫീസിൽ റെക്കോർഡുകളുണ്ട്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന മൂവരും ഒന്നിച്ച് ഒരു ചിത്രത്തിലെത്താന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. ഇപ്പോഴിതാ ഇക്കാര്യം സംബന്ധിച്ച് ഒരു സൂചനയുമായി എത്തിയിരിക്കുകയാണ് നടന്‍ ആമിര്‍ഖാന്‍. മൂവരും ഒരുമിക്കുന്ന സിനിമ ഉടന്‍ സംഭവിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
 
അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന റെഡ് സീ ചലച്ചിത്രമേളയില്‍ ആമിര്‍ ഖാനെ ആദരിച്ചിരുന്നു. അവിടെവെച്ച് ഖാന്‍മാര്‍ ഒന്നിച്ചുള്ള ചിത്രത്തിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മൂവരും ഒന്നിക്കുന്ന ചിത്രത്തെ സംബന്ധിച്ച ആശയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതികരിച്ചത്. ഉടനെ തന്നെ ഒരു നല്ല തിരക്കഥ ലഭിക്കുമെന്നും ഏറെക്കാലമായി കാത്തിരുന്ന ആ കൂടിച്ചേരല്‍ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആമിര്‍ഖാന്‍ പറഞ്ഞു.
 
"ആറ് മാസം മുമ്പ് ഷാരൂഖും സല്‍മാനുമൊത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മൂവരും ഒന്നിച്ചൊരു ചിത്രം അഭിനയിച്ചില്ലെങ്കില്‍ അത് വളരെ സങ്കടകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ഞാനാണ് ഈ വിഷയം ഞങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചത്. ഒരു സിനിമയില്‍ ഒന്നിക്കാന്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുപോലെ സമ്മതമായിരുന്നു. അതെ നമ്മളൊന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഇരുവരും എന്നോട് പറഞ്ഞു. അത് ഉടന്‍ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു"- ആമിര്‍ ഖാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് എപ്പോഴും ആരെങ്കിലും ഒക്കെ വേണം'; ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇപ്പോഴും പേടിയാണെന്ന് കാവ്യ