‘കഞ്ഞി പ്രതീക്ഷിച്ച് പോയിട്ട് ബിരിയാണി കിട്ടിയ അവസ്ഥ’- ഒടിയനു മുന്നിൽ അടിപതറാതെ ജോസഫ്

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (10:54 IST)
പത്മകുമാർ - ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ജോസഫ്. വൻ സ്വീകരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവു കുറ്റാന്വേഷണകഥകളിൽ നിന്നും  ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വമ്പൻ റിലീസുകൾക്കിടയിലും അടിപതറാതെ ജോസഫ് തലയുയർത്തിപ്പിടിച്ച് നിൽക്കുകയാണ്.
 
ഏതൊരു സിനിമ പ്രേമിയും കണ്ടിരിക്കേണ്ട ചിത്രമാണ് ജോസഫ്. മലയാളത്തിൽ നല്ലൊരു ക്രൈം ത്രില്ലർ എത്തിയിട്ടില്ലെന്ന് പരിഭവം പറയുന്നവർക്കുള്ള മറുപടി തന്നെയാണ് ജോസഫ്. ക്രൈം ത്രില്ലര്‍ സ്വഭാവത്തിൽപെട്ട ഇമോഷനൽ ഡ്രാമയാണ് ശരിക്കും ചിത്രം. കണ്ടിറങ്ങുന്നവരെ കൂടി ഇമോഷണൽ ആക്കുന്ന ഐറ്റം. 
 
സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, നെടുമുടി വേണു, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇപ്പോഴും തിയേറ്ററിൽ ഓടുന്ന ജോസഫ് മിക്കയിടങ്ങളിലും ഹൌസ്ഫുൾ ഷോയാണ് നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിധേയനും മതിലുകൾക്കും പിന്നാലെ മാമാങ്കവും?