Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഐ ആറാം ഭാഗവും വരും; കഥ ഇങ്ങനെ

സിബിഐ ആറാം ഭാഗവും വരും; കഥ ഇങ്ങനെ
, വ്യാഴം, 5 മെയ് 2022 (16:47 IST)
സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ 26 കോടി കടന്നു. സസ്പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്. സിബിഐ സീരിസില്‍ ആറാം ചിത്രത്തിനുള്ള സാധ്യത കൂടി അഞ്ചാം ഭാഗത്ത് തുറന്നിടുന്നുണ്ട്. അത് സിനിമ കണ്ടവര്‍ക്ക് വ്യക്തമാകും. ജഗതി അവതരിപ്പിക്കുന്ന വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥന് സംഭവിച്ച അപകടത്തിനു പിന്നിലെ ഗൂഢാലോചനയാകും ആറാം ഭാഗം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. സിബിഐ ആറാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത് എന്തിന്?