Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ 'കാതല്‍' എത്ര നേടി ? ആറു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

Kaathal The Core Mammootty Kaathal കാതല്‍

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (16:04 IST)
മമ്മൂട്ടി- ജിയോ ബേബി ടീമിന്റെ 'കാതല്‍ - ദി കോര്‍' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. പ്രദര്‍ശനത്തിനെത്തി ആദ്യത്തെ ആറ് ദിവസം കൊണ്ട് 6.97 കോടി സിനിമ നേടി.
 
റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങളിലും കാതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.ആദ്യ ദിവസം 1.05 കോടി രൂപ, രണ്ടാം ദിവസം 1.25 കോടി രൂപ, മൂന്നാം ദിവസം 1.6 കോടി രൂപ, 4 ദിവസം 1.75 കോടി രൂപ എന്നിങ്ങനെയാണ് ചിത്രം നേടിയത്.5-ാം ദിവസം 0.72 കോടി രൂപയും ആറാം ദിവസം 0.60 കോടി രൂപയുമായി കുതിപ്പ് തുടര്‍ന്നു, മൊത്തം 6.97 കോടി നേടാന്‍ സിനിമയ്ക്കായി.
 
നവംബര്‍ 28 ചൊവ്വാഴ്ച, 15.59% ഒക്യുപെന്‍സി നേടി. പ്രഭാത ഷോകള്‍ക്ക് 11.56%, ഉച്ചകഴിഞ്ഞുള്ള ഷോകള്‍ക്ക് 11.89%, ഈവനിംഗ് ഷോകള്‍ക്ക് 16.45%, രാത്രി ഷോകള്‍ക്ക് 22.44% എന്നിങ്ങനെയാണ് തിയേറ്ററുകളിലെ ഒക്യുപെന്‍സി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പ്രണവ് മോഹന്‍ലാലിന്റെ കാലം ! നടന്റെ മുമ്പില്‍ വമ്പന്‍ സിനിമകള്‍, വിനീത് ശ്രീനിവാസന് ശേഷം ആഷിക് അബുവും അന്‍വര്‍ റഷീദും