Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാരൂഖിനൊപ്പം സൈക്കിള്‍ ചവിട്ടുന്നതിനിടെ കജോള്‍ തലയിടിച്ചു വീണു; ഓര്‍മ തിരിച്ചു കിട്ടിയത് അജയ് ദേവ്ഗണുമായി സംസാരിച്ച ശേഷം !

കജോളും ഷാരൂഖ് ഖാനും ഒരു സൈക്കിള്‍ സീനില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു

Kajol fell down from cycle

രേണുക വേണു

, തിങ്കള്‍, 5 ഓഗസ്റ്റ് 2024 (11:55 IST)
ഏറെ ആരാധകരുള്ള താരങ്ങളാണ് കജോളും ഷാരൂഖ് ഖാനും. ഇരുവരും അഭിനയിച്ച സിനിമകളെല്ലാം വലിയ സൂപ്പര്‍ഹിറ്റുകളായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചിത്രത്തില്‍ കജോളും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കജോളിന് അംനേസ്യ പിടിപെടുന്നതും ഓര്‍മ നഷ്ടപ്പെടുന്നതും. 
 
കജോളും ഷാരൂഖ് ഖാനും ഒരു സൈക്കിള്‍ സീനില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. ഇതിനിടയില്‍ സൈക്കിളില്‍ നിന്ന് കജോള്‍ വീഴുകയായിരുന്നു. തലയിടിച്ചാണ് കജോള്‍ നിലത്തുവീണത്. ഇത് കണ്ടതും ഷാരൂഖ് ഖാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. വീഴ്ച അത്ര ഗുരുതരമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഷാരൂഖ് ചിരിച്ചത്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.
 
വീഴ്ചയില്‍ കജോളിന് ഓര്‍മ നഷ്ടമായി. കുറേ നേരത്തേക്ക് പഴയ കാര്യങ്ങളൊന്നും കജോളിന് ഓര്‍മയുണ്ടായിരുന്നില്ല. ഷാരൂഖ് ഖാനും സംവിധായകന്‍ കരണ്‍ ജോഹറും ചേര്‍ന്ന് പിന്നീട് അജയ് ദേവ്ഗണിനെ വിളിക്കുകയും ഫോണ്‍ കജോളിന് നല്‍കുകയും ചെയ്തു. അജയ് ദേവ്ഗണിനോട് സംസാരിച്ചതോടെയാണ് കജോള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പിന്നീട് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കജോളും അജയ് ദേവ്ഗണും ഡേറ്റിങ് ആരംഭിച്ച സമയമായിരുന്നു അത്. പിന്നീട് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദിച്ചത് രണ്ട് കോടി, കൊടുത്തത് 60 ലക്ഷം; മഞ്ഞുമ്മല്‍ ടീം ഇളയരാജ വിഷയം ഒതുക്കി തീര്‍ത്തത് ഇങ്ങനെ