Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: 'അതിക്രൂരനായ വില്ലന്‍, സ്ത്രീ പീഡകനായ സൈക്കോ'; മമ്മൂട്ടി ചിത്രം റിലീസിന്

മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് 'കളങ്കാവല്‍'. വിനായകന്‍ ആണ് നായകവേഷം അവതരിപ്പിക്കുന്നത്

Kalamkaaval

രേണുക വേണു

, ശനി, 19 ഏപ്രില്‍ 2025 (10:46 IST)
Mammootty: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' റിലീസിനൊരുങ്ങുന്നു. മേയ് അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്താനാണ് സാധ്യത. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണ്. 
 
മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് 'കളങ്കാവല്‍'. വിനായകന്‍ ആണ് നായകവേഷം അവതരിപ്പിക്കുന്നത്. പത്തിലേറെ നായികമാര്‍ ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കളങ്കാവലില്‍ സൈക്കോപ്പാത്തായ ഒരു സീരിയല്‍ കില്ലര്‍ വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 
 
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shine Tom Chacko: ചോദ്യം ചെയ്യുമെങ്കിലും നടപടിയെടുക്കാന്‍ വകുപ്പില്ല; കാരണം ഇതാണ്