Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാളിദാസന്റെ പൂമരം മാർച്ച് 15ന് പൂക്കും!

ഇനി വെറും രണ്ട് ദിവസം, കണ്ടറിയാമെന്ന് സോഷ്യല്‍ മീഡിയ!

കാളിദാസന്റെ പൂമരം മാർച്ച് 15ന് പൂക്കും!
, ചൊവ്വ, 13 മാര്‍ച്ച് 2018 (11:15 IST)
കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രം പൂമരം മർച്ച് 15ന് തീയറ്ററുകളിലെത്തും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാളിദാസ് തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം അബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
മാർച്ച് 9 നായിരുന്നു ചിത്രത്തിന്റെ റിലീസ് മുൻപ് നിശ്ചയിച്ചിരുന്നത്. ഇതേതുടർന്ന് പലയിടങ്ങളിലും പോസ്റ്റർ വരെ പതിച്ചിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസിങ് മാറ്റിവക്കുകയായിരുന്നു.
 
ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും സമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടത് പ്രേക്ഷകരിൽ വലിയ അപ്രീതിക്ക് കാരണമാകുകയും ചിത്രത്തെ കളിയാക്കി  ട്രൊളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ലക്ഷ്യം ഹോളിവുഡ് ആണ്’ - തുറന്ന് പറഞ്ഞ് ടൊവിനോ