Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലൂര്‍ അപകടം: മഞ്ജു വാര്യര്‍ പറഞ്ഞപ്പോഴാണ് ദിവ്യ ഉണ്ണി വിളിച്ചത്, ഉത്തരവാദിത്തം കാണിച്ചില്ലെന്ന് ഉമ തോമസ്

അപകടത്തിന് ശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്ന് ഉമ തോമസ്

kaloor Accident

നിഹാരിക കെ.എസ്

, ശനി, 5 ഏപ്രില്‍ 2025 (09:41 IST)
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെയും സംഘത്തിന്റെയും നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എൽ.എയ്ക്ക് അപകടം സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ ഉമ തോമസ് ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിന് ശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്ന് ഉമ തോമസ് എംഎല്‍എ ആരോപിക്കുന്നു. 
 
അപകടത്തിനു ശേഷം വിളിക്കാന്‍ പോലും ദിവ്യ തയാറായില്ല. ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു. മഞ്ജു വാര്യരോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് ദിവ്യ വിളിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ദിവ്യയെപ്പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് ഓര്‍മിപ്പിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ തോമസിന്റെ ആരോപണം.
 
ഡിസംബര്‍ 29 ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഉമ തോമസ് എംഎല്‍എ പത്തടിയിലധികം ഉയരമുള്ള വേദിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല, ശ്വാസകോശം എന്നിവയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan: 'ബോക്‌സ്ഓഫീസിലെ എമ്പുരാന്‍'; തിയറ്റര്‍ ഷെയര്‍ 100 കോടി കടന്നു, സുരേഷ് കുമാര്‍ ഇത് കാണുന്നുണ്ടോ?