‘കമ്മാരനിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍’; എല്ലാം പറയാതെ പറഞ്ഞ് ദിലീപ്

‘കമ്മാരനിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍’; എല്ലാം പറയാതെ പറഞ്ഞ് ദിലീപ്

ചൊവ്വ, 3 ഏപ്രില്‍ 2018 (08:00 IST)
എന്നും കൂടെയുണ്ടായിരുന്ന പ്രേഷകരോട് മാത്രമാണ് തനിക്ക് കടപ്പാടെന്ന് ദിലീപ്. ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ റിലീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

കമ്മാര സംഭവത്തില്‍ അഞ്ചുലുക്കിലാണ് ഞാന്‍ വരുന്നത്. താടിവെച്ച ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണ്. മൂന്ന് ലുക്കില്‍ താന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രായമുള്ള വ്യക്തിയായി ഒരു പാട്ടില്‍ വരുന്നുണ്ട്. പിന്നെ ഏതു ലുക്കാണ് സ്വീകരിക്കേണ്ടതെന്ന ആലോചന നടക്കുമ്പോഴാണ് ഞാന്‍ വലിയ സുനാമിയില്‍ അകപ്പെട്ടതെന്നും തമാശയോടെ ദിലീപ് പറഞ്ഞു.

സുനാമിയില്‍ പെട്ട ആ മൂന്നുമാസം കൊണ്ടാണ് ഈ താടി ഉണ്ടാക്കിയെടുത്തതാണ് ഈ താടി. കമ്മാരസംഭവം സംഭവിച്ചത് നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണ്. അതിനായി അദ്ദേഹം ഒരുപാട് സിനിമകള്‍ മാറ്റിവച്ചു. ചിത്രത്തിന്റെ കഥയുമായി രതീഷ് അമ്പാട്ട് നിരവധി പ്രാവശ്യം എത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയുടെ ഫലം കൂടിയാണ് ഈ സിനിമയെന്നും താരം കൊച്ചിയില്‍ പറഞ്ഞു.

തനിക്ക് ഇത് രണ്ടാം ജന്മം ആണെന്നും ചടങ്ങില്‍ ദിലീപ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സൌന്ദര്യം കുറഞ്ഞവര്‍ നായകനായാല്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്: സന്തോഷ് പണ്ഡിറ്റ്