Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

'ആ മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും';'കാന്താര'യെ കുറിച്ച് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍

kantara  rishabshetty kannadamovie  kannadamovies  V A Shrikumar

കെ ആര്‍ അനൂപ്

, ശനി, 29 ഒക്‌ടോബര്‍ 2022 (08:56 IST)
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് കൈയ്യടിച്ച് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍.
 
 ശ്രീകുമാറിന്റെ വാക്കുകളിലേക്ക് 
 
കാന്താര കണ്ടു. കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു. 
 
മംഗലാപുരം ഉടുപ്പി കേന്ദ്രീകരിച്ച് ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന പിടിച്ചുലയ്ക്കുന്ന മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും. 895 കിലോമീറ്റര്‍ ദൂരമാണ് മുംബൈ- മംഗലാപുരം. മുംബൈക്ക് ഇവിടെ നിന്ന് പ്രതിഭകളെ ക്ഷണിക്കാതിരിക്കാന്‍ ആകില്ല. ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന സാംസ്‌കാരികവും രൂപപരവുമായ മാറ്റത്തെ കാന്താര അലറി അറിയിക്കുന്നു.
 
കാന്താര എല്ലാവരും തിയറ്ററില്‍ കാണണം. ഇതുവരെ കണ്ടവരില്‍ ഇഷ്ടപ്പെട്ട 98 ശതമാനം ആളുകളില്‍ ഒരാളാകും നമ്മളും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദ്രജിത്തിന്റെ മക്കള്‍ക്ക് പിറന്നാള്‍, പ്രാര്‍ത്ഥനയുടെ പ്രായം എത്രയെന്ന് അറിയാമോ ?