Kantara 2 Collection: ഇത് 1000 കോടിയിലും നിൽക്കില്ല; ആഗോള കളക്ഷനിൽ മുന്നിട്ട് 'കാന്താര 2'
സിനിമയുടെ ആഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവരുകയാണ്.
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഉൾപ്പെടെ വമ്പൻ കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ ആഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവരുകയാണ്.
രണ്ടാഴ്ച കൊണ്ട് 717.50 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ. വൈകാതെ സിനിമ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 44.5 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ. സിനിമ വൈകാതെ കേരളത്തിൽ നിന്ന് 50 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.
ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.