Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

അമ്മയിൽ കൂട്ടരാജി; മന്ത്രി കടകം‌പള്ളിയെ സന്ദർശിച്ച് പൃഥ്വിരാജ്

മന്ത്രി കടകം‌പള്ളിയെ സന്ദർശിച്ച് പൃഥ്വിരാജ്

Kadakampalli Surendrans post
, ബുധന്‍, 27 ജൂണ്‍ 2018 (15:23 IST)
പൃഥ്വിരാജ് മന്ത്രി കടകം‌പള്ളി സുരേന്ദ്രനെ സന്ദർശിച്ചു. മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. മന്ത്രിയുടെ ഔദ്യോഗികവസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച.
webdunia
 
മന്ത്രിയുടെ പോസ്‌റ്റ്:
 
ഏറെ പ്രിയപ്പെട്ട നടന്‍ പൃഥ്വീരാജ് ഇന്ന് ഔദ്യോഗിക വസതിയിലെത്തിയിരുന്നു. ഇടതുപക്ഷ സഹയാത്രികനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന സുകുമാരന്റെ മകന്‍ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് പൃഥ്വീരാജിനെ. 
 
പൃഥ്വി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചും, സമകാലിക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പൃഥ്വീരാജ് മലയാള സിനിമയുടെ ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയാണ്. 
 
സുകുമാരനെ പോലെ തന്നെ ഏറെ വായിക്കുകയും, നിലപാടുകളില്‍ ധീരത പുലര്‍ത്തുകയും ചെയ്യുന്ന പൃഥ്വീരാജിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വീരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മികച്ച സിനിമയാകട്ടെ എന്നാശംസിക്കുന്നു. അഭിവാദനങ്ങൾ‍....
 
അതേസമയം താരസംഘടനയിൽ നിന്നും ഡബ്ല്യൂസിസി അംഗങ്ങൾ രാജിവെച്ച സംഭവത്തിന് പൃഥ്വി ഇതുവരെ പ്രതികരിച്ചിട്ടില്ല .നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്‌റ്റിലായതിനെത്തുടർന്ന് മാധ്യമങ്ങളോട് തുറന്ന പ്രസ്ഥാവന നടത്തിയ താരമായിരുന്നു പൃഥ്വി.

webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ ‘അമ്മ’യില്‍ സജീവമാകും? മോഹന്‍ലാലിന്‍റെ ഇടപെടല്‍ നിര്‍ണായകമായി!