മേക്കപ്പിന് 3 മണിക്കൂർ! - കീർത്തി സുരേഷ് സംവിധായകർക്ക് തലവേദനയാകുന്നു
പുലിവാല് പിടിച്ച് സംവിധായകർ
Publish Date: Mon, 26 Feb 2018 (11:08 IST)
Updated Date: Mon, 26 Feb 2018 (11:11 IST)
സിനിമാമേഖലയിൽ താരങ്ങളുടെ അഹങ്കാരം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ സായി പല്ലവിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പെരുമാറ്റം മോശമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇപ്പോഴിതാ, കീർത്തി സുരേഷാണ് ലൊക്കേഷനിലെ പ്രശ്നക്കാരി.
കീർത്തി സുരേഷിനെതിരെ തെലുങ്ക് സിനിമയിലെ സംവിധായകരും നിർമാതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിങ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. തെലുങ്കിലെ ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എത്ര നേരത്തെ സെറ്റിലെത്തിയാലും മേയ്ക്കപ്പെല്ലാം കഴിഞ്ഞ് കാരവനില്‍ നിന്ന് കീര്‍ത്തി ഇറങ്ങുമ്പോള്‍ രാവിലെ 11മണികഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.