തമിഴ് സിനിമയിലെ പ്രശസ്തരായ താരദമ്പതികളുടെ മകളാണെങ്കിലും തന്നെ സിനിമയില്‍ ലോഞ്ച് ചെയ്യാന്‍ അച്ഛനും അമ്മയും തയ്യാറാകുന്നില്ലെന്ന് സംവിധായകന്‍ സുന്ദര്‍ സിയുടെയും നടി ഖുശ്ബുന്റെയും മകളായ അവന്തിക സുന്ദര്‍. സിനിമയില്‍ ബന്ധങ്ങളുണ്ടാക്കാന്‍ അവരുടെ സഹായം ആവശ്യമാണെന്നും എന്നാല്‍ അവര്‍ അതിന് സഹായിക്കുന്നില്ലെന്നുമാണ് അവന്തിക പറയുന്നത്.
എന്റെ മാതാപിതാക്കള്‍ എന്നെ സിനിമയില്‍ ലോഞ്ച് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. എനിക്ക് അവര്‍ അങ്ങനെ ചെയ്യണമെന്നില്ല. ആരെങ്കിലും എന്നെ സമീപിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കും. അല്ലെങ്കില്‍ സ്വയം ചെയ്യും.വ്യക്തിപരമായി എന്റെ മാതാപിതാക്കള്‍ കാരണം സിനിമാ പ്രവേശനമെന്നത് എനിക്ക് എളുപ്പമാണ്. പക്ഷേ എന്നെ ലോഞ്ച് ചെയ്യാന്‍ അവര്‍ തയ്യാറല്ല. എനിക്കും അത് സ്വയമായി ചെയ്യണമെന്നാണ് ആവശ്യം. പഷേ എനിക്ക് ആളുകളുമായി കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ അവരുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് ഞാന്‍ സ്വയം ചെയ്തു എന്ന് പറയുന്നത് തെറ്റാകും അവന്തിക പറയുന്നു.