Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നും വന്നിരുന്ന ഗുഡ് മോണിങ് മെസേജ് അന്നു വന്നില്ല': അമ്മയുടെ വേർപാടിൽ സുദീപ്

Kicha sudeep remembering his mother

നിഹാരിക കെ എസ്

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (13:10 IST)
അമ്മയുടെ വേർപാടിൽ വേദന പങ്കുവച്ച് നടൻ കിച്ച സുദീപ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അമ്മ സരോജ സഞ്ജീവ് വിടപറഞ്ഞത്. അമ്മയെ കുറിച്ച് താരം കുറിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാകുന്നു. അമ്മയുടെ അവസാന നിമിഷങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു സുദീപിന്റെ കുറിപ്പ്. ബിഗ് ബോസ് കന്നഡ സീസൺ 11ന്റെ ഷൂട്ടിങ്ങിനിടെയാണ് അമ്മയെ ആശുപത്രിയിൽ പ്രവേശിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്ത താരത്തെ തേടിയെത്തുന്നത്. തന്റെ അധ്യാപകയും തന്റെ ഏറ്റവും വലിയ ആരാധികയും വെൽവിഷറുമായിരുന്നു അമ്മ എന്നാണ് കിച്ച സുദീപ് കുറിച്ചത്.
 
'ഞാൻ ഇപ്പോൾ കടന്നു പോകുന്ന വേദന പങ്കുവെക്കാൻ എനിക്ക് വാക്കുകളില്ല. അമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയോ എന്താണ് സംഭവിച്ചതെന്നോ അംഗീകരിക്കാൻ എനിക്കായിട്ടില്ല. 24 മണിക്കൂറിലാണ് എല്ലാം മാറിമറിഞ്ഞത്. എല്ലാ ദിവസവും രാവിലെ 5.30ന് എന്റെ ഫോണിലേക്ക് അമ്മയുടെ ആദ്യത്തെ മെസേജ് എത്തും. ഗുഡ് മോണിങ് ആശംസിച്ചുകൊണ്ട്. വെള്ളിയാഴ്ചയാണ് അവസാനമായി എനിക്ക് അമ്മയുടെ മെസേജ് കിട്ടിയത്. ഞാൻ അടുത്ത ദിവസം എഴുന്നേറ്റപ്പോൾ അമ്മയുടെ മെസേജ് കണ്ടില്ല. കുറേനാളുകൾക്ക് ശേഷമായിരുന്നു അത്. ഞാൻ അമ്മയ്ക്ക് രാവിലത്തെ മെസേജ് അയച്ചു. അവിടെ എല്ലാം ഓകെ അല്ലെ എന്ന് വിളിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ബിഗ് ബോസ് ഷൂട്ടിങ് തിരക്കിൽ അതിനായില്ല. ശനിയാഴ്ചത്തെ എപ്പിസോഡാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.
 
ഞാൻ സ്‌റ്റേജിൽ കയറുന്നതിന് തൊട്ട് മുൻപ് എനിക്ക് ഒരു ഫോൺ കോൾ വന്നു. അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ്. ആശുപത്രിയിലുണ്ടായിരുന്ന എന്റെ സഹോദരിയെ വിളിക്കുകയും ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാൻ സ്‌റ്റേജിൽ നിൽക്കുമ്പോൾ അമ്മയുടെ അവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരം ലഭിച്ചു. ഇങ്ങനെയൊരു നിസ്സഹായാവസ്ഥയിലൂടെ ആദ്യമായാണ് ഞാൻ കടന്നുപോകുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാൻ. ഒരുപാട് പ്രശ്‌നങ്ങൾ അതിനൊപ്പം അമ്മയെക്കുറിച്ചുള്ള പേടിയും. എന്നിട്ടും സമാധാനത്തോടെ ആ ഷൂട്ടിങ് പൂർത്തിയാക്കി. എല്ലാ പ്രശ്‌നങ്ങൾക്കിടയിലും ജോലി പൂർത്തിയാക്കാൻ എന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു', സുദീപ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാരഞ്ജിനി ചേച്ചിയുടെ ശബ്ദം തന്നെ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു; ഭരതനാട്യം സംവിധായകന്‍ കൃഷ്ണദാസ് മുരളി സംസാരിക്കുന്നു