Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം: ദളപതി 69 നെ കുറിച്ച് മമിത ബൈജു

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം: ദളപതി 69 നെ കുറിച്ച് മമിത ബൈജു

നിഹാരിക കെ.എസ്

, വെള്ളി, 17 ജനുവരി 2025 (20:46 IST)
പ്രേമലുവിന് പിന്നാലെ സൗത്ത് ഇന്ത്യയിൽ തന്നെ മികച്ച സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, അവസാനമായി ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ മമിത ഒരുങ്ങുകയാണ്. താൻ ഒരു കടുത്ത വിജയ് ആരാധികയാണെന്ന് മമിത നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, വിജയ് ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറയുകയാണ് മമിത. 
 
പ്രേമലുവിന്റെ റിലീസിങ് സമയത്ത് വിജയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം ഒരു അഭിമുഖത്തില്‍ മമിത തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അത് നടക്കില്ലല്ലോ, അദ്ദേഹം അഭിനയം നിര്‍ത്തുകയല്ലേ എന്ന് നിരാശയോടെയാണ് മമിത പറഞ്ഞത്. എന്നാല്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതിയുടെ സിനിമയിലേക്ക് കോള്‍ വന്നത് നമിതയെ സംബന്ധിച്ച് ഏറ്റവും വലിയ സന്തേഷമായിരുന്നു. 
 
ആ നിമിഷം എന്റെ ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് മമിത ബൈജു ഗലാട്ട തമിഴിന്റെ ഒരു അവാര്‍ഡ് നിശയില്‍ പറഞ്ഞ്. വിജയ് സാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്, ഇതുവരെയുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു എന്നും മമിത പറഞ്ഞിരുന്നു. അദ്ദേഹം അടുത്ത് വന്ന് സംസാരിച്ചപ്പോള്‍ തന്നെ നെഞ്ചില്‍ പടപടപ്പായിരുന്നു എന്നാണ് നടി പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിനെ ഇങ്ങനെയാക്കിയത് ആരാധകരാണ്, എന്നിട്ട് നിങ്ങൾ നിങ്ങളുടെ പണി നോക്കു എന്നാണോ പറയുക: വിമർശനവുമായി തമിഴ് നിർമാതാവ്