Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ സെയ്ഫ് അലി ഖാൻ ആണ്': രക്തത്തിൽ കുളിച്ച് തന്റെ ഓട്ടോയിൽ കയറിയ ആളെ തിരിച്ചറിഞ്ഞപ്പോൾ ഡ്രൈവർ ഞെട്ടി

പരിക്കേറ്റ് ആശുപത്രിയിലേക്ക് താൻ കൊണ്ടുപോകുന്നത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആണെന്ന് ഓട്ടോ ഡ്രൈവർക്ക് അറിയില്ലായിരുന്നു.

Saif Ali Khan

നിഹാരിക കെ.എസ്

, ശനി, 18 ജനുവരി 2025 (09:45 IST)
വ്യാഴാഴ്ച പുലർച്ചെ ഒരു സ്ത്രീ 'നിർത്തു, നിർത്തു,' എന്ന് അലറി വിളിച്ച് കൊണ്ട് വരുന്നത് കണ്ടാണ് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ തന്റെ ഓട്ടോറിക്ഷ സൈഡ് ആക്കിയത്. സത്ഗുരു നിവാസ് ബിൽഡിംഗ് ഗേറ്റിന് സമീപം ഓട്ടോ നിർത്തി അദ്ദേഹം കാത്ത് നിന്നു. അധികം താമസിയാതെ രക്തത്തിൽ കുളിച്ച് ഒരാൾ ഓട്ടോയിൽ വന്ന് കയറി. പരിക്കേറ്റ് ആശുപത്രിയിലേക്ക് താൻ കൊണ്ടുപോകുന്നത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആണെന്ന് ഓട്ടോ ഡ്രൈവർക്ക് അറിയില്ലായിരുന്നു.
 
'അദ്ദേഹം സെയ്ഫ് അലി ഖാൻ ആണെന്ന് എനിക്കറിയില്ലായിരുന്നു. അത് ഒരു അടിയന്തര സാഹചര്യമായിരുന്നു. എൻ്റെ ഓട്ടോയിൽ കയറുന്ന ഈ യാത്രക്കാരൻ ആരാണെന്ന് ഞാൻ പോലും എനിക്ക് അറിയില്ലായിരുന്നു. രക്തമെല്ലാം കണ്ടതോടെ ഞാൻ കുഴപ്പത്തിലാകുമോ എന്ന് ഞാൻ ആശങ്കാകുലനായിരുന്നു. അതുകൊണ്ടാണ് ഞാൻ പരിഭ്രാന്തനായത്. സെയ്ഫ് രക്തം പുരണ്ട വെള്ള ഷർട്ട് ധരിച്ചിരുന്നു. ഒരു കുട്ടിയും ഒരു യുവാവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 
 
ഹോളി ഫാമിലിയിലേക്കാണോ ലീലാവതി ആശുപത്രിയിലേക്കാണോ പോകേണ്ടതെന്ന് ചോദിച്ചപ്പോൾ 'എന്നെ ലീലാവതിയിലേക്ക് കൊണ്ടുപോകൂ' എന്ന് താരം പറഞ്ഞതായി ഡ്രൈവർ പറഞ്ഞു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഒരു ഗാർഡ് വിളിക്കുകയും ആശുപത്രി ജീവനക്കാർ ഒത്തുകൂടുകയും ചെയ്തു. അപ്പോഴാണ് യാത്രക്കാരൻ 'ഞാൻ സെയ്ഫ് അലി ഖാൻ' ആണെന്ന് സ്വയം പരിചയപ്പെടുത്തുന്നത്.
 
തൻ്റെ ഓട്ടോയിലെ യാത്രക്കാരൻ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനാണെന്ന് ഓട്ടോ ഡ്രൈവർക്ക് അപ്പോഴാണ് മനസ്സിലായത്. നടനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് സെയ്ഫിൻ്റെ ഭാര്യ കരീന കപൂർ അവിടെ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, 'ഞാൻ ശ്രദ്ധിച്ചില്ല' എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Saif Ali Khan: 'ആശുപത്രിയിലേക്കു എത്ര സമയമെടുക്കും' ചോരയില്‍ കുളിച്ച സെയ്ഫ് ഭജന്‍ സിങ്ങിനോടു ചോദിച്ചു; ഓട്ടോക്കൂലി വാങ്ങിയില്ല