കുഞ്ചാക്കോ ബോബന്റെ മകന്റെ പേര്, ബോബൻ കുഞ്ചാക്കോ!

ചൊവ്വ, 7 മെയ് 2019 (16:50 IST)
ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ - പ്രിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ചാക്കോച്ചൻ ഒരു അച്ഛനായ വാർത്ത സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചിരുന്നു. പ്രേക്ഷകരും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു വാർത്തയായിരുന്നു അത്. 
 
ഇപ്പോഴിതാ, തങ്ങളുടെ കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. തന്റെ തന്നെ പേര് തിരിച്ചിട്ട് ബോബൻ കുഞ്ചാക്കോ എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ചാക്കോച്ചന്റെ അച്ഛന്റെ പേരും ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് കുഞ്ചാക്കോ ബോബൻ എന്ന പേര് വീണത്. അതേ ചരിത്രം തന്റെ മകന് വേണ്ടിയും കുഞ്ചാക്കോ ബോബൻ ആവർത്തിച്ചിരിക്കുകയാണ്. 
 
അടുത്തിടെ നടന്ന ഒരു അവാർഡ് ഫങ്ഷനിലാണ് തന്റെ മകന് പേരിട്ട വിവരം ചാക്കോച്ചൻ ഏവരെയും അറിയിച്ചത്. മകന് പേരിട്ടോയെന്ന് യേശുദാസ് ചോദിച്ചപ്പോൾ തന്റെ പേര് തിരിച്ചിട്ടാൽ മതി അവന് പേരായി എന്ന് ചാക്കോച്ചൻ പറയുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം രാജയുടെ ആദ്യ വരവിനു ഇന്ന് 9 വയസ്സ്; തിയേറ്ററിൽ ട്രിപ്പിൾ സ്ട്രോങ്ങായി മധുരരാജ !