Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് - മോഹന്‍ലാല്‍’; വൈറലായി ഗാനം

കേരളക്കര ഏറ്റെടുത്ത മോഹന്‍ലാലിലെ ആ ഗാനം പിറത്തിറങ്ങി

‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് - മോഹന്‍ലാല്‍’; വൈറലായി ഗാനം
, ചൊവ്വ, 10 ഏപ്രില്‍ 2018 (13:19 IST)
മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ആ ഗാനത്തിന്റെ മുഴുവന്‍ വീഡിയോ പുറത്തിറങ്ങി. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനമാണ് ആണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
"ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് ..ലാലേട്ടാ ല ല ലാ ലാ ലാ ല " എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യവരികള്‍ കൊച്ചുകുട്ടികള്‍ അടക്കം പാടിക്കൊണ്ടിരിക്കുകയാണ്. 'മോഹൻലാൽ ' സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ഏറ്റെടുത്തു ഹിറ്റാക്കിയ പാട്ടിന്റെ പൂർണരൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരോള്‍ ഒരു രാഷ്ട്രീയ സിനിമയല്ല, അലക്സിനെ കമ്മ്യൂണിസ്റ്റ് ആക്കിയതിന് കാരണമുണ്ട്!