Lokah vs Hridayapoorvam: മോഹന്‍ലാല്‍ ചിത്രത്തെ തൂക്കിയോ ലോകഃ ? കുടുംബപ്രേക്ഷകരെ പിടിച്ച് ഹൃദയപൂര്‍വ്വം
ആദ്യ ഷോയ്ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' ആയിരുന്നു മുന്നില്‍
Lokah vs Hridayapoorvam: ഓണം ബോക്‌സ്ഓഫീസ് പോരില്‍ വാശിയോടെ മത്സരിച്ച് മോഹന്‍ലാലിന്റെ ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്റെ ലോകയും. രണ്ട് സിനിമകളും മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍ ഏത് സിനിമയ്ക്കു ടിക്കറ്റെടുക്കണമെന്ന കണ്‍ഫ്യൂഷനിലാണ് പ്രേക്ഷകര്‍.
ആദ്യ ഷോയ്ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' ആയിരുന്നു മുന്നില്‍. കുടുംബപ്രേക്ഷകരുടെ അടക്കം ആദ്യ ചോയ്‌സ് ഹൃദയപൂര്‍വ്വമായിരുന്നു. ആദ്യ ഷോ കഴിഞ്ഞതോടെ ലോകഃ വന്‍ കുതിപ്പ് നടത്തി. നൂണ്‍ ഷോ കൂടി കഴിഞ്ഞതോടെ ലോകഃയുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ഹൃദയപൂര്‍വ്വത്തെ കടത്തിവെട്ടുകയും ചെയ്തു. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ബുക്ക് മൈ ഷോയില്‍ 1,13,000 + ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിന്റേതായി വിറ്റുപോയത്. ലോകയുടെ 1,37,000 + ടിക്കറ്റുകള്‍. രണ്ടാം ദിനമായ ഇന്ന് ബുക്ക് മൈ ഷോ ടിക്കറ്റ് കൗണ്ടിലും ബോക്‌സ്ഓഫീസ് കളക്ഷനിലും ലോകഃ തന്നെയാകും ആധിപത്യം തുടരുകയെന്നാണ് ആദ്യ മണിക്കൂറുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഹൃദയപൂര്‍വ്വത്തിന്റെ ആദ്യദിന കളക്ഷന്‍ 3.35 കോടിയാണ്. ലോകയുടേത് 2.6 കോടിയാണ്. 130 ല്‍ അധികം ലേറ്റ് നൈറ്റ് ഷോസ് ലോകയുടേതായി നടന്നിട്ടുണ്ട്. അവ കൂടി പരിഗണിക്കുമ്പോള്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ മൂന്ന് കോടി കടക്കാനാണ് സാധ്യത.