Lokah - Chapter 1 Chandra: അങ്ങനെ 'തുടരും' വീഴാന്‍ പോകുന്നു; ചരിത്ര നേട്ടത്തിലേക്ക് ലോകഃയ്ക്കു വേണ്ടത് മൂന്ന് കോടി
നിലവില്‍ ലോകഃയുടെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ 115 കോടിയായി
Lokah - Chapter 1 Chandra: കേരള ബോക്‌സ്ഓഫീസില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആകാന്‍ ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയ്ക്കു വേണ്ടത് വെറും മൂന്ന് കോടി. റിലീസ് ചെയ്തു 35-ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കേരള ബോക്‌സ്ഓഫീസിലെ റെക്കോര്‍ഡുകളിലും ലോകഃ ഇടംപിടിക്കുകയാണ്.
നിലവില്‍ ലോകഃയുടെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ 115 കോടിയായി. തുടരും നേടിയ 118 കോടി മറികടന്നാല്‍ മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകും. അതേസമയം വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ 300 കോടി നേട്ടം സ്വന്തമാക്കുവാന്‍ ലോകഃയ്ക്കു സാധിക്കുമോയെന്ന് കാത്തിരിക്കാം.
വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്റ്റാറ്റസ് ലോകഃ നേരത്തെ നേടിയതാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'എമ്പുരാന്‍' വേള്‍ഡ് വൈഡ് ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 265 കോടിയാണ്. റിലീസ് ചെയ്തു 23 ദിവസങ്ങള്‍ കൊണ്ടാണ് ലോകഃ ഇത് മറികടന്നത്.