Lokah vs Empuraan: എമ്പുരാനെ മറികടക്കാന്‍ ലോകഃയ്ക്കു വേണ്ടത്?
വേള്‍ഡ് വൈഡ് കളക്ഷനില്‍ ലോകഃ എമ്പുരാനെ മറികടക്കുമെന്ന് ഉറപ്പായി. ലോകഃയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 255 കോടി കടന്നു
Lokah vs Empuraan: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ മറികടക്കാന്‍ ലോകഃ. മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാണ് എമ്പുരാന്‍. ആഗോള തലത്തില്‍ 265 കോടിയാണ് എമ്പുരാന്റെ കളക്ഷന്‍.
വേള്‍ഡ് വൈഡ് കളക്ഷനില്‍ ലോകഃ എമ്പുരാനെ മറികടക്കുമെന്ന് ഉറപ്പായി. ലോകഃയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 255 കോടി കടന്നു. ഏതാണ്ട് പത്ത് കോടി കൂടിയാണ് എമ്പുരാനെ മറികടന്ന് ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ ലോകഃയ്ക്കു വേണ്ടത്. അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ട് ലോകഃയ്ക്കു അത് സാധ്യമാകുമെന്നാണ് നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം ഇരു ചിത്രങ്ങളുടെയും മുടക്കുമുതല്‍ നോക്കുമ്പോള്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം ലോകഃയുടെ ചെലവ് ഏതാണ്ട് 30 കോടിയും എമ്പുരാന്റേത് 150 കോടിയുമാണ്. ബോക്‌സ്ഓഫീസ് പ്രകടനം കൊണ്ട് മലയാളത്തിലെ ഏറ്റവും ലാഭകരമായ ചിത്രമെന്ന നേട്ടത്തിലേക്കാണ് ലോകഃയുടെ കുതിപ്പ്.
ഇന്നലെ വരെയുള്ള കണക്കുപ്രകാരം ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 124.9 കോടിയായി.