ഒടുവിൽ ലൂസിഫർ അവതരിച്ചു, അത്യുജ്ജ്വലം ! ആദ്യ പ്രതികരണങ്ങള്‍

വ്യാഴം, 28 മാര്‍ച്ച് 2019 (09:48 IST)
ആരാധകരുടെ ആവേശ തിമിര്‍പ്പിള്‍ ലൂസിഫര്‍ തിയറ്ററുകളിലെത്തി. പ്രിഥ്വിരാജിന്റെ ആദ്യ സംവിധാ‍ന സംരംഭം. ഒടിയനു ശേഷം മോഹൻലാൽ എത്തുന്ന ചിത്രം. ഒടിയന്‍ 30ലേറേ രാജ്യങ്ങളിലാണ് പ്രദര്‍ശനത്തിന് എത്തിയത് എങ്കില്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രദര്‍ശനത്തിന് എത്തിയത് 43 രാജ്യങ്ങളില്‍. 
 
മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസായി 3000ല്‍ അധികം തിയറ്ററുകളിലാണ് ചിത്രം ആഗോള വ്യാപകമായി എത്തുന്നത്. കേരളത്തില്‍ 400ഓളം തിയറ്ററുകളില്‍ ചിത്രമെത്തുന്നു. തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറക്കുന്നുണ്ട്. 
 
സംവിധായകന്‍ എന്നതിനൊപ്പം ചിത്രത്തില്‍ നടനായും പ്രഥ്വിരാജ് ഉണ്ട്. പുലർച്ചെ മുതൽ ഫാൻസ് ഷോ ആരംഭിച്ചു. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മോഹന്‍ലാലും ലൂസിഫര്‍ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സംവിധായകനെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് പൃഥ്വിയുടേതെന്നും ചിത്രീകരിക്കാന്‍ പോവുന്ന രംഗങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു.  

#Lucifer First Ever Show Started at Palakkad Priya Theatre, 6.45am

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അച്ഛനേയും അമ്മയേയും പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ട് വിവാഹം വേണ്ടെന്ന് പറഞ്ഞ സായി പല്ലവി അമലാപോളിന്റെ മുൻ ഭർത്താവുമായി പ്രണയത്തിലോ?