Webdunia - Bharat's app for daily news and videos

Install App

“ഞങ്ങള്‍ അമ്പരന്നു, അത്ഭുതത്തോടെ എഴുന്നേറ്റ് നിന്നു” - അമുദവനെ കണ്ട തമിഴര്‍ മധുരരാജയെ കണ്ട് ഞെട്ടിയപ്പോള്‍ !

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (18:23 IST)
സര്‍പ്രൈസുകള്‍ നിരന്തരമായി നല്‍കുന്നു എന്നതുകൊണ്ടാണ് മമ്മൂട്ടി നാലുപതിറ്റാണ്ടിനിപ്പുറവും മെഗാസ്റ്റാറായി തുടരുന്നത്. യാത്ര, പേരന്‍‌പ് എന്നീ അന്യഭാഷാ സിനിമകള്‍ക്ക് ശേഷമെത്തിയെ മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തമിഴകത്തുനിന്നുള്ള വിശേഷമാണ് ഇനി പറയുന്നത്.
 
പേരന്‍‌പില്‍ അമുദവന്‍ എന്ന പാവം മനുഷ്യനെ കണ്ട് കണ്ണീരൊഴുക്കിയ തമിഴ് ജനത മധുരരാജയിലെ കില്ലാഡിയായ രാജയെ കണ്ട് ഞെട്ടുകയാണ്. ‘ഇതെന്തൊരു ഭാവമാറ്റം’ എന്ന അത്ഭുതമാണവര്‍ക്ക്. ഒരേ നടന്‍ തന്നെയാണോ ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചതെന്ന അതിശയത്തോടെയാണ് അവര്‍ തിയേറ്റര്‍ വിടുന്നത്.
 
തമിഴ് നാട്ടില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍ മലയാളികള്‍ മാത്രമാണ് ആ സിനിമകള്‍ കാണാനെത്തുക. ‘പ്രേമം’ പോലെ അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് തമിഴരും ഒരുപോലെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ കളി മാറുകയാണ്. മധുരരാജ കാണാന്‍ മലയാളികളേക്കാള്‍ കൂടുതല്‍ തമിഴ് ജനതയാണ് ആവേശത്തോടെ എത്തുന്നത്.
 
ബാംഗ്ലൂരിലും ഇതുതന്നെ സ്ഥിതി. മധുരരാജ കളിക്കുന്ന തിയേറ്ററുകളില്‍ ആഘോഷത്തിന്‍റെ പൊടിപൂരമാണ്. അതുകൊണ്ടുതന്നെ, ഈ സിനിമയുടെ റീമേക്ക് ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. തമിഴില്‍ അജിത് അഭിനയിക്കുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments