Webdunia - Bharat's app for daily news and videos

Install App

ഈ വരവ് വെറുതേയാകില്ല, മധുരരാജ എത്തുന്നത് 30 കോടി ബജറ്റിൽ!

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (14:55 IST)
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മധുരരാജ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഗുണ്ടകളുടെ ഗുണ്ടയായി 2010ൽ രാജ വന്നിറങ്ങിയപ്പോൾ അനിയൻ സൂര്യയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. രാജയെ രണ്ടാമതും സ്ക്രീനിൽ എത്തിക്കാൻ ആലോചിച്ച വൈശാഖിന്റെ മനസിൽ പക്ഷേ രണ്ടാം വരവിൽ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. പകരം, ജയ് ആയിരുന്നു.
 
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നെല്‍സണ്‍ ഐപ്പാണ് നിര്‍മിക്കുന്നത്. 30 കോടി രൂപക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രം വിഷു റിലീസ് ആണെന്നാണ് സൂചന.
 
മമ്മൂട്ടിയുടെ രാജയെ സംരക്ഷിച്ച് വലുതാക്കിയ മണിയണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മകനാണ് ജയ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മമ്മൂട്ടിയുടെ സഹോദര വേഷമാണ് തനിക്കെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയ് പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12ന് വിഷു റിലീസായി എത്തുകയാണ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments