Webdunia - Bharat's app for daily news and videos

Install App

SSMB 29: അപ്പോൾ അതങ്ങ് ഉറപ്പിക്കാം... പൃഥ്വിരാജിനെ ഇനി രാജമൗലി ചിത്രത്തിൽ കാണാം; മഹേഷ് ബാബുവിനൊപ്പം പൃഥ്വിയും

ചിത്രത്തിൽ പൃഥ്വിരാജ് ആണ് മഹേഷ് ബാബുവിന് വില്ലനാവുക.

നിഹാരിക കെ.എസ്
വ്യാഴം, 6 മാര്‍ച്ച് 2025 (08:20 IST)
എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിൽ മഹേഷ് ബാബു ആണ് നായകൻ. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ആണ് മഹേഷ് ബാബുവിന് വില്ലനാവുക. താടിയെടുത്ത് പുതിയ ലുക്കിലുള്ള പൃഥ്വിയുടെയും താടിയുള്ള മഹേഷ് ബാബുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
ഒഡിഷയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. ഈ സെറ്റിൽ ജോയിൻ ചെയ്യാനായി നടൻ മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 
 
ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും ആയിരുന്നു ഉണ്ടായിരുന്നത്. 
 
ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ മാസം അവസാനം വരെ നീളുന്ന ഷെഡ്യൂളില്‍ പൃഥ്വിരാജും പങ്കെടുക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments