Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mahesh Narayanan Movie: മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു; മമ്മൂട്ടി ഉടന്‍ എത്തും

മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇടവേളയെടുത്തത്. കുടുംബസമേതം ചെന്നൈയില്‍ ആയിരുന്നു താരം

Mahesh Narayanan Movie Resumes

രേണുക വേണു

, ശനി, 5 ഏപ്രില്‍ 2025 (09:51 IST)
Mahesh Narayanan Movie: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കണ്ണൂരിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന രംഗങ്ങള്‍ വരും ദിവസങ്ങളില്‍ ചിത്രീകരിക്കും. 
 
മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇടവേളയെടുത്തത്. കുടുംബസമേതം ചെന്നൈയില്‍ ആയിരുന്നു താരം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മമ്മൂട്ടി ചികിത്സ നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് മമ്മൂട്ടി വീണ്ടും സിനിമ തിരക്കുകളില്‍ സജീവമാകുന്നത്. 
 
അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്താന്‍ പോകുന്നത്. ഏപ്രില്‍ 10 നാണ് ചിത്രത്തിന്റെ റിലീസ്. ബസൂക്കയുടെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ ഭാഗമായിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലൂര്‍ അപകടം: മഞ്ജു വാര്യര്‍ പറഞ്ഞപ്പോഴാണ് ദിവ്യ ഉണ്ണി വിളിച്ചത്, ഉത്തരവാദിത്തം കാണിച്ചില്ലെന്ന് ഉമ തോമസ്