Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

കൂടെ ഉണ്ടായിരുന്ന മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാന്‍ പോകുന്നത് എന്താണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

നിഹാരിക കെ.എസ്

, ചൊവ്വ, 7 ജനുവരി 2025 (11:20 IST)
ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിന് പിന്നിലെ അറിയാക്കഥകള്‍ പറഞ്ഞ് നടിയുടെ മേക്കപ്പ് മാന്‍ ഉണ്ണി പിഎസ്. കാവ്യ തന്റെ സുഹൃത്ത് ആയിരുന്നതിനാല്‍ വിവാഹക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്. വിവാഹ ദിവസം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാന്‍ പോകുന്നത് എന്താണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
 
കൊച്ചി കലൂരിലെ നക്ഷത്ര ഹോട്ടലില്‍ റൂം ബുക്ക് ചെയ്തതും, അവിടെ മേക്കപ്പ് സെറ്റ് ചെയ്തതും ഉണ്ണി തന്നെയാണ്. എന്നാല്‍ കൂടെയുള്ള മേക്കപ്പ് ടീമിന് അവിടെ നടക്കാന്‍ പോകുന്നത് കാവ്യ-ദിലീപ് വിവാഹം എന്ന് അറിയില്ലായിരുന്നു. കാവ്യ മാധവന്റെ ബന്ധുക്കള്‍ പലരും വന്നിരുന്നു. കാവ്യയുടെ ബന്ധുക്കള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരാണ് എന്നാണ് അന്ന് ടീം അംഗങ്ങള്‍ കരുതിയിരുന്നത്. പ്രധാന താരങ്ങളെ ഒരുക്കിയ ശേഷം മറ്റുള്ളവര്‍ക്ക് മേക്കപ്പ് ഇടാം എന്ന് കരുതി അവരെ മുറിക്ക് പുറത്തു നിര്‍ത്തിയിരുന്നു. 
 
ശേഷം ദിലീപ് മാലയും ബൊക്കെയുമായി വന്നപ്പോള്‍ ‘എന്നാല്‍ ഞാന്‍ പറയട്ടെ’ എന്നായി കാവ്യാ മാധവന്‍. അങ്ങനെ മാത്രമാണ് വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. കാവ്യയെ സാരി ഉടുപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ആള്‍ക്കും ഇതേ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ കാവ്യയെ സാരി ഉടുപ്പിക്കാറുള്ള ബെന്‍സിയെയാണ് കല്യാണത്തിനും സാരി ഉടുപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്.

ഷൂട്ടിംഗ് എന്ന് കരുതിയ ബെന്‍സി കാവ്യയോട് ചുരിദാര്‍ ഇട്ടുള്ള രംഗങ്ങള്‍ ആദ്യം ഷൂട്ട് ചെയ്തോളൂ എന്ന് പറഞ്ഞു. താന്‍ ഉച്ചയ്ക്ക് അങ്ങോട്ട് എത്താം എന്നായിരുന്നു ബെന്‍സി പ്രതികരിച്ചത്. അത്രകണ്ട് പഴുതടച്ച പ്ലാനിംഗ് ആയിരുന്നു ദിലീപ്-കാവ്യാ വിവാഹത്തിന് എല്ലാവരും ചേര്‍ന്ന് നടത്തിയത് എന്നാണ് ഉണ്ണി പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty vs Mohanlal: 23 നു മമ്മൂട്ടി, തൊട്ടുപിന്നാലെ മോഹന്‍ലാല്‍; വീണ്ടുമൊരു സൂപ്പര്‍താര ക്ലാഷ്, ആരടിക്കും കപ്പ്?