Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty - Tinu Pappachan Movie: മമ്മൂട്ടി - ടിനു പാപ്പച്ചന്‍ ചിത്രം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയ ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക

Mammootty - Bazooka

രേണുക വേണു

, ചൊവ്വ, 15 ഏപ്രില്‍ 2025 (09:47 IST)
Mammootty - Tinu Pappachan Movie: മമ്മൂട്ടിയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു. ആക്ഷന്‍ സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. 
 
മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയ ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക. ചിത്രീകരണം അടുത്ത വര്‍ഷമേ ഉണ്ടാകൂ. കഥ കേട്ട ശേഷം മമ്മൂട്ടി താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. 
 
2018 ല്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി പുറത്തിറങ്ങിയ 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന സിനിമയിലൂടെയാണ് ടിനു പാപ്പച്ചന്‍ സംവിധാനരംഗത്തേക്ക് എത്തുന്നത്. 2021ല്‍ ആന്റണിയോടൊപ്പം വീണ്ടുമൊന്നിച്ച 'അജഗജാന്തരം' തിയേറ്ററുകളിലെത്തി. ചാവേര്‍ ആണ് ടിനു പാപ്പച്ചന്‍ അവസാനമായി ചെയ്ത സിനിമ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പിടിവാശി പുലിവാലാകുമെന്ന് ലാല്‍ ജോസ് പേടിച്ചു; പിന്നെ വന്നത് തല മൊട്ടയടിച്ച് !