Mammootty - Anand Ekarshi Movie: മമ്മൂട്ടി ഇനി 'ആട്ടം' സംവിധായകനൊപ്പം; മഹേഷ് സിനിമയില്‍ ഉടന്‍ ജോയിന്‍ ചെയ്യും
Mammootty - Anand Ekarshi Movie: മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി-ആനന്ദ് ഏകര്‍ഷി ചിത്രം ആരംഭിക്കുക
Anand Ekarshi and Mammootty
Mammootty - Anand Ekarshi Movie: മൂന്ന് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ആട്ടം' സിനിമയുടെ സംവിധായകനും മമ്മൂട്ടിയും ഒന്നിക്കുന്നു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി-ആനന്ദ് ഏകര്‍ഷി ചിത്രം ആരംഭിക്കുക. ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യത്തിലോ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ആട്ടം പോലെ ഒരു ഓഫ് ബീറ്റ് ചിത്രം തന്നെയായിരിക്കും ആനന്ദ് ഏകര്‍ഷി മമ്മൂട്ടിയെ വെച്ച് ഒരുക്കുന്നതെന്നും സൂചനയുണ്ട്.
ആട്ടം കണ്ടശേഷം സിനിമയുടെ സംവിധായകനും അഭിനേതാക്കള്‍ക്കും മമ്മൂട്ടി കൊച്ചിയിലെ വീട്ടില്‍ സ്വീകരണം നല്‍കിയിരുന്നു. ആട്ടം സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയെ മമ്മൂട്ടി അഭിനന്ദിച്ചു. ഇതിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇപ്പോള്‍ വിശ്രമത്തിലുള്ള മമ്മൂട്ടി ഏപ്രില്‍ അവസാനത്തോടെ കേരളത്തിലെത്തും. അതിനുശേഷം മഹേഷ് നാരായണന്‍ സിനിമ പൂര്‍ത്തിയാക്കും. ആനന്ദ് ഏകര്‍ഷി ചിത്രത്തിനു ശേഷമായിരിക്കും 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവന്‍ ചിത്രം ചെയ്യുക.