Mammootty - Anwar Rasheed: മറ്റൊരു രാജമാണിക്യം ആകുമോ? മമ്മൂട്ടിയും അന്‍വറും ഒന്നിക്കുന്നത് ഹൈ വോള്‍ട്ടേജ് പടത്തിനുവേണ്ടി
						
		
						
				
ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കൊച്ചിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും ഈ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം
			
		          
	  
	
		
										
								
																	Mammootty - Anwar Rasheed: സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. രാജമാണിക്യം, അണ്ണന്‍ തമ്പി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും യാഥാര്‍ഥ്യമാകുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കൊച്ചിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും ഈ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം. രാജമാണിക്യം പോലെ ഒരു ഹൈ വോള്‍ട്ടേജ് എന്റര്‍ടെയ്‌നറിനു വേണ്ടിയാണ് ഇത്തവണ മമ്മൂട്ടിക്ക് അന്‍വര്‍ റഷീദ് കൈ കൊടുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. 
 
									
										
								
																	
	 
	അതേസമയം മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സിനിമ ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ ചില വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല. തിരക്കഥയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ് ഈ പ്രൊജക്ട് അനിശ്ചിതത്വത്തില്‍ ആയതെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ് ആണ് അന്‍വര്‍ റഷീദിന്റെ ഏറ്റവും അവസാന ചിത്രം.