Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഈയിടെയാണ് തുടങ്ങിയത്, ദുല്‍ക്കര്‍ ഇപ്പൊഴേ തുടങ്ങി!

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (16:43 IST)
മലയാള സിനിമയില്‍ കാലം കുതിച്ചുപായുന്നത് റോക്കറ്റിന്‍റെ വേഗതയിലാണ്. സാങ്കേതികമികവിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റേത് ഫിലിം ഇന്‍ഡസ്ട്രിയെക്കാള്‍ മുന്നിലാണ് മലയാളം. അഭിനേതാക്കളുടെ കാര്യത്തിലും സാങ്കേതികവിദഗ്ധരുടെ കാര്യത്തിലുമതേ. മലയാളത്തിലെ തന്നെ സാഹചര്യം പരിശോധിച്ചാല്‍ മുന്‍‌തലമുറയുടേതിനേക്കാള്‍ പതിന്‍‌മടങ്ങ് സ്പീഡിലാണ് ഇപ്പോഴത്തെ താരങ്ങളും സാങ്കേതികവിദഗ്ധരും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 
ഇപ്പോള്‍ മമ്മൂട്ടിയുടെയും മകന്‍റെയും കാര്യമെടുക്കാം. സ്വതന്ത്രമായി മമ്മൂട്ടി നിര്‍മ്മാണം തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പ്ലേഹൌസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ജവാന്‍ ഒഫ് വെള്ളിമല ആയിരുന്നു എന്നാണ് ഓര്‍മ്മ. അതായത് കരിയറില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ശേഷമായിരുന്നു സ്വതന്ത്രമായി മമ്മൂട്ടി നിര്‍മ്മാണം തുടങ്ങിയത്. മുമ്പ് മറ്റുചിലരുമായി ചേര്‍ന്ന് മമ്മൂട്ടി ചില പടങ്ങളില്‍ പണം മുടക്കിയിട്ടുണ്ട്.
 
എന്നാല്‍ സിനിമയിലെത്തി അധികകാലമാകും മുമ്പേ ദുല്‍ക്കര്‍ സല്‍മാന്‍ നിര്‍മ്മാതാവിന്‍റെ കുപ്പായം അണിയുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘സുകുമാരക്കുറുപ്പ്’ എന്ന ബയോപിക്കാണ് ദുല്‍ക്കര്‍ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.
 
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തിലെ വിവിധകാലങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ദുല്‍ക്കറിന് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ സുകുമാരക്കുറുപ്പിനെ വിശുദ്ധനായി അവതരിപ്പിക്കുകയല്ല ഈ പ്രൊജക്ടിന്‍റെ ലക്‍ഷ്യമെന്ന് ദുല്‍ക്കര്‍ അറിയിച്ചിട്ടുണ്ട്. ജിഷ്ണു ശ്രീകുമാര്‍, ജിതിന്‍ കെ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

'ലഹരി ഉപയോഗത്തിനു സാധ്യത, പണപ്പിരിവ് നടത്തുന്നുണ്ട്'; പൊലീസിനു കത്ത് നല്‍കിയത് പ്രിന്‍സിപ്പാള്‍, ഉടന്‍ നടപടി

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി

അടുത്ത ലേഖനം
Show comments