Mammootty: പൃഥ്വിരാജിന്റെ പിതാവായി മമ്മൂട്ടിയോ? 'ഖലീഫ'യില്‍ മെഗാസ്റ്റാറിന്റെ കാമിയോ !
ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ഖലീഫയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
Mammootty: പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുപ്രധാന കാമിയോ റോളില്‍ ആയിരിക്കും മമ്മൂട്ടി എത്തുക. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും 'ഖലീഫ'യില്‍ മമ്മൂട്ടിയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നു.
ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ഖലീഫയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പിതാവായാകും മമ്മൂട്ടിയെ അവതരിപ്പിക്കുകയെന്നാണ് വിവരം.
ജേക്സ് ബിജോയിയുടെതാണ് പശ്ചാത്തല സംഗീതം. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാമും സൂരജ് കുമാറുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് തിരക്കഥ. സിജോ സെബാസ്റ്റ്യന്‍ കോ പ്രൊഡ്യൂസര്‍. ക്യാമറ ജോമോന്‍ ടി ജോണ്‍. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.