Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024 ആദ്യം എത്തുന്നത് മമ്മൂട്ടിയുടെ 3 സിനിമകള്‍, മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങള്‍ക്ക് മുമ്പേ ത്രില്ലടിപ്പിക്കാന്‍ ജയറാം !

jayaram Mammootty's 3 films coming first in 2024 Mohanlal Prithviraj'

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (14:49 IST)
2024 തുടക്കം ഗംഭീരമാക്കാന്‍ കാത്തിരുന്ന ഒരുപിടി ചിത്രങ്ങള്‍ ആദ്യം തന്നെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ജയറാമിന്റെ ത്രില്ലര്‍ ചിത്രം എബ്രഹാം ഓസ്ലര്‍ ഈ കൂട്ടത്തില്‍ ആദ്യം എത്തും. മമ്മൂട്ടിയുടെതായി മൂന്നും മോഹന്‍ലാലിന്റെതായി ഒന്നും സിനിമകള്‍ പിന്നാലെ വരും.
 
അബ്രഹാം ഓസ്ലര്‍
'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വരവ്. ജയറാമിന്റെ അബ്രഹാം ഓസ്ലര്‍ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ സെന്തില്‍ കൃഷ്ണയും അഭിനയിക്കുന്നുണ്ട്.

അട്ടം
വിനയ് ഫോര്‍ട്ടിനെ നായകനാക്കി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രമാണ് ആട്ടം. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രം ജനുവരി അഞ്ചിന് തിയേറ്ററുകളില്‍ എത്തും.
 
മലൈക്കോട്ടൈ വാലിബന്‍
2024 ന്റെ ആദ്യം തന്നെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷമാക്കാനായി മലൈക്കോട്ടൈ വാലിബന്‍ എത്തുന്നു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ഇതുവരെ കാണാത്ത രൂപത്തിലാണ് മോഹന്‍ലാല്‍ വാലിബനില്‍ പ്രത്യക്ഷപ്പെടുക.
 
ഭ്രമയുഗം
റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമയുഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.മമ്മൂട്ടി ഹൊറര്‍ ചിത്രത്തിന്റെ ന്യൂയര്‍ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാക്കുകയാണ്.
 
ആടുജീവിതം
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം.ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഏപ്രില്‍ പത്തിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

ബസൂക്ക
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബസൂക്ക വൈകാതെ പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം മേനോനും അഭിനയിക്കുന്നു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 
 
ടര്‍ബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയെത്തുമ്പോള്‍ മമ്മൂട്ടിയുടെ 2024ല്‍ പ്രദര്‍ശനത്തിന് എത്തുന്ന മൂന്നാമത്തെ ചിത്രം ആകും ഇത്.
 
കത്തനാര്‍
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നാം ഷെഡ്യൂള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2024 അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
ആവേശം
രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആവേശം'. ഫഹദ് നായകനായ എത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
വര്‍ഷങ്ങള്‍ക്ക് ശേഷം
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'ചിത്രീകരണം പൂര്‍ത്തിയായി. 40 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. സിനിമയില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ശ്രീനിവാസന്റെയും മോഹന്‍ലാലിന്റേയും പഴയകാല ജീവിതമാണ് സിനിമ പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വേട്ടയന്‍' ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നു, രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഫഹദ് ഫാസില്‍