Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വേട്ടയന്‍' ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നു, രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഫഹദ് ഫാസില്‍

Vettaiyan Superstar Rajinikanth

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (14:43 IST)
2024 ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയന്‍.ജയ് ഭീം എന്ന സിനിമയ്ക്ക് ശേഷംടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസിലും വേഷമിടുന്നുണ്ട്. കേരളത്തിലെ ചിത്രീകരണം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
 
ഫഹദ് ഫാസിലും രജനികാന്തും സ്‌ക്രീനില്‍ ഒന്നിക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഫോര്‍മല്‍ വേഷത്തിലാണ് രജനിയെ കാണാനാകുന്നത്. കളര്‍ഫുള്‍ വസ്ത്രം അണിഞ്ഞ് ഫഹദ് ഫാസിലും അടുത്തുതന്നെ നില്‍ക്കുന്നുണ്ട്. രണ്ടാളും ഒന്നിച്ചുള്ള ഫോട്ടോ നേരത്തെയും പുറത്തുവന്നിരുന്നു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം 45 ആണത്രേ..! പുതുവര്‍ഷ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്