മാധ്യമങ്ങളെ അറിയിക്കാത്തത് മനഃപൂർവ്വം? മമ്മൂട്ടിക്കറിയാം എന്ത്, എവിടെ, എങ്ങനെയെന്ന്!

ബുധന്‍, 20 ഫെബ്രുവരി 2019 (10:12 IST)
ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ ഇന്നലെ മമ്മൂട്ടി സന്ദർശിച്ചിരുന്നു. വസന്തകുമാറിന്റെ ലക്കിടിയിലെ വസതിയിൽ എത്തി അദ്ദേഹത്തിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം ഇവർക്കൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു.
 
വസന്തകുമാറിന്റെ മക്കളോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, മാധ്യമങ്ങളെ ഒന്നും അറിയിക്കാതെയായിരുന്നു അദ്ദേഹം ലക്കിടിയിൽ എത്തിയത്. മമ്മൂട്ടി എത്തുമെന്ന് നേരത്തേ അറിയിച്ചാൽ ആളുകൂടുമെന്ന് അദ്ദേഹത്തിനു ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മുൻ‌കൂട്ടി അറിയിക്കാതെ നടൻ അബു സലിമിനൊപ്പം അദ്ദേഹം വസന്തകുമാറിന്റെ വസതിയിൽ എത്തിയത്. 
 
നേരത്തേ, സന്തോഷ് പണ്ഡിറ്റ് അടക്കമുള്ളവർ ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊകേഷനിൽ നിന്നാണ് മമ്മൂട്ടി ഇവിടേക്കെത്തിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, കോമഡി ചിത്രവുമായി സത്യൻ അന്തിക്കാട്