Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധിപത്യം ഉറപ്പിച്ച് മോഹൻലാൽ; ആദ്യ അഞ്ചില്‍ നാലും ലാല്‍ ചിത്രങ്ങള്‍!

Thudarum Review, Thudarum Review Malayalam, Thudarum Review Nelvin Gok, Thudarum Mohanlal, Thudarum Social Media Response, Thudarum Review Live Updates, Thudarum Collection, Thudarum Box Office, Thudarum review, Thudarum Mohanlal, Thudarum Review in

നിഹാരിക കെ.എസ്

, വ്യാഴം, 1 മെയ് 2025 (10:18 IST)
കളക്ഷൻ റെക്കോർഡുകൾ എടുത്തുനോക്കിയാൽ 2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ആവേശം, പ്രേമലു, ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്സ്, അജയന്റെ രണ്ടാം മോഷണം, സൂക്ഷ്മദര്‍ശിനി, കിഷ്‌കിന്ധാകാണ്ഡം, ഗുരുവായൂരമ്പലനടയില്‍, വാഴ, വര്‍ഷങ്ങള്‍ക്ക് ശേഷം, മാര്‍ക്കോ തുടങ്ങിയ ഒരുപറ്റം സിനിമകൾക്ക് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. 
 
2025 ഉം മലയാള സിനിമയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റായപ്പോള്‍ പൊന്‍മാനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയും തിയേറ്റര്‍ കളക്ഷനില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നാലെ റിലീസ് ആയ എമ്പുരാൻ ഈ ലിസ്റ്റിൽ ഒന്നാമത് ആണ്. 300 കോടിയിലധികമാണ് സിനിമ നേടിയത്. എമ്പുരാന്‍ തിയേറ്ററില്‍ തീര്‍ത്ത ഓളം അവസാനിക്കും മുന്‍പെ തുടരും റിലീസ് ചെയ്തു. 
 
തിയേറ്ററില്‍ ഈ സിനിമയും നിറഞ്ഞോടുകയാണ്. അഞ്ച് ദിവസം കൊണ്ട് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും നേടിയത് 100 കോടിയാണ്. ഒരു മാസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം പിടിച്ച രണ്ട് സിനിമയിലെ നായകന്‍ എന്ന റെക്കോഡും മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ 100 കോടി ക്ലബ് സിനിമയുള്ള താരം എന്ന റെക്കോഡും മോഹന്‍ലാലിന് തന്നെ. എമ്പുരാന്‍ (265 കോടി), പുലിമുരുകന്‍ (136 കോടി), ലൂസിഫര്‍ (129 കോടി), തുടരും (100 കോടി*) എന്നിവയാണ് മോഹന്‍ലാലിന്റെ 100 കോടി ക്ലബ് സിനിമകള്‍.
 
അതേസമയം മലയാളത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് 5 ഓപ്പണിംഗ് കളക്ഷന്‍ ലഭിച്ച ചിത്രങ്ങളിലും മോഹന്‍ലാലിന് അപൂര്‍വമായ റെക്കോഡുണ്ട്. ഈ കാറ്റഗറിയിലെ ആദ്യ അഞ്ചില്‍ നാലും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആദ്യ ദിനം തന്നെ 68.20 കോടി രൂപ കളക്ഷന്‍ നേടിയ എമ്പുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ( 20.40 കോടി ) ആണ്.

മൂന്നാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ആണ്. 19.20 കോടിയാണ് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍. ലിസ്റ്റിലെ ഏക മോഹന്‍ലാല്‍ ഇതര ചിത്രവും ഇത് തന്നെ. നാലാം സ്ഥാനത്ത് മോഹന്‍ലാലിന്റെ തന്നെ ഒടിയന്‍ ആണ്, 18.10 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനത്ത് ആദ്യ ദിനം 17.18 കോടി രൂപ നേടിയാണ് തുടരും ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെറ്റിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മ എന്റെ മുഖത്തടിച്ചു: അനുഭവം പറഞ്ഞ് രംഭ