Webdunia - Bharat's app for daily news and videos

Install App

സിബിഐയുടെ അഞ്ചാം ഭാഗം ഉറപ്പിച്ച് സംവിധായകൻ!

സിബിഐയുടെ അഞ്ചാം ഭാഗം ഉറപ്പിച്ച് സംവിധായകൻ!

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (14:25 IST)
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യർ സിബിഐ. മികച്ച ക്രൈം ത്രില്ലറായ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഉടൻ ഉണ്ടാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സംവിധായകൻ മധുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
'മമ്മൂട്ടി എന്ന നടന്റെ പിന്തുണകൊണ്ട് മാത്രമാണ് ഈ ചിത്രം യാഥാർത്ഥ്യമായത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാൻ എന്നായിരുന്നു ആദ്യം പേര് നൽകിയിരുന്നുനത്. എന്നാൽ മമ്മൂട്ടിയായിരുന്നു ആ പേര് മാറ്റി സേതുരാമയ്യർ എന്നാക്കിയത്.
 
പിന്നിലേക്ക് കൈ കെട്ടിയുള്ള ഈ കഥാപാത്രത്തിന്റെ നടപ്പും മമ്മൂട്ടിയുടെ സംഭാവൻ തന്നെയായിരുന്നു. അലി ഇ‌മ്രാനെ മോഹൻലാൽ പിന്നീട് മൂന്നാംമുറയിൽ അവതരിപ്പിച്ചു'- മധു പറഞ്ഞു.
 
കഴിഞ്ഞ നാല് ഭാഗം പോലെ അഞ്ചാം ഭാഗവും പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഒരു ബിഗ് ബജറ്റ് ചരിത്ര സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments