Webdunia - Bharat's app for daily news and videos

Install App

'യാത്ര'യ്‌ക്ക് അപ്രതീക്ഷിത പ്രതിസന്ധി; മമ്മൂട്ടി ചിത്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

Webdunia
ശനി, 2 ഫെബ്രുവരി 2019 (13:18 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര ഫെബ്രുവരി 8ന് വേൾഡ് വൈഡ് റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ റിലീസിംഗ് അടുത്തിരിക്കെ ചിത്രത്തിന് അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി വന്നിരിക്കുകയാണ്. കഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ചിത്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. 
 
ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കോടതി നോട്ടീസ്. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മുരുകന്‍ പരാതിയില്‍ പറയുന്നു.
 
മുരുകന്റെ പരാതി സ്വീകരിച്ച കോടതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. ഇതോടെ ആരാധകർ ആശങ്കയിലായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments